Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 11:35 AM GMT Updated On
date_range 2 July 2019 11:35 AM GMTസ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീർഥാടകരിൽ നിന്ന് സേവന നികുതി ഈടാക്കരുത് -സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീർഥാടകരിൽ നിന്ന് സേവന നികുതി ഈടാക്കരുതെന്ന് സുപ്രീംകോടതി. സേവന നികുതി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ ഹജ്ജ്-ഉംറ അസോസിയേഷൻ നൽകിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നിർദേശം.
സേവന നികുതി ഈടാക്കുന്നത് താൽകാലികമായ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കൂടാതെ ഹരജിയിൽ അന്തിമ തീർപ്പാകും വരെ സേവന നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ കോടതിക്ക് ഉറപ്പ് നൽകി.
സെപ്റ്റംബർ അവസാനത്തോടെ ഹരജിയിൽ അന്തിമ വാദം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story