ഹജ്ജ്: പാസ്േപാർട്ട് നടപടികൾ വേഗത്തിലാക്കാൻ നിർദേശം
text_fieldsകരിപ്പൂർ: 2022ലെ ഹജ്ജിന് മുന്നോടിയായി പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നവരുടെ നടപടികൾ വേഗത്തിലാക്കാൻ നിർദേശം. വിദേശകാര്യമന്ത്രാലയത്തിലെ പാസ്പോർട്ട് സേവാ പ്രോഗ്രാം അഡീ. സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഒാഫിസറുമായ പ്രഭാത്കുമാറാണ് ഉത്തരവിറക്കിയത്. ജനുവരി 31 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി.
2022 ജനുവരി 31ന് മുമ്പ് അനുവദിച്ചതും ഡിസംബർ 31 വരെ എങ്കിലും കാലാവധിയുള്ളതുമായ മെഷീൻ റീഡബിൾ പാസ്പോർട്ട് വേണം ഹജ്ജിന് അപേക്ഷ സമർപ്പിക്കാൻ. ഇതിനുമുമ്പ് അപേക്ഷകർക്ക് പാസ്പോർട്ട് ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കണെമന്നാണ് നിർദേശം. അപേക്ഷകൾ കൃത്യസമയത്ത് വിലയിരുത്തി പൊലീസ് വെരിഫിക്കേഷൻ നടപടികൾ ഉൾപ്പെടെ പൂർത്തീകരിക്കണം. നോഡൽ ഓഫിസറെ നാമനിർദേശം ചെയ്യുക, ഫെസിലിറ്റേഷൻ കൗണ്ടറുകൾ തുറക്കുക, അത്തരം അപേക്ഷകർക്ക് അപ്പോയിൻറ്മെൻറ് സ്ലോട്ടുകൾ റിസർവ് ചെയ്യുക, ഇതുമായി ബന്ധപ്പെട്ട അഭ്യർഥനകൾ/പരാതികൾ വേഗത്തിലാക്കുക എന്നിവയിലൂടെ ഹജ്ജ് അപേക്ഷകർക്ക് ആവശ്യമായ സഹായം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.