ഹജ്ജ് വിമാന നിരക്ക് കുറച്ചു
text_fieldsന്യൂഡൽഹി: ഹജ്ജ് തീർഥാടകർക്കുള്ള വിമാന നിരക്ക് കുറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. നിരക്ക് കുറച്ച നടപടി പ്രധാന ചുവടുവെപ്പാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വിശേഷിപ്പിച്ചു. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിെൻറ പ്രയോജനം കിട്ടും. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിെൻറ കാലത്ത് നടന്ന രാഷ്ട്രീയ, സാമ്പത്തിക ചൂഷണത്തിന് ഇതോടെ അറുതിയാവുമെന്ന് നഖ്വി പറഞ്ഞു. അഹ്മദാബാദിൽ നിന്ന് ഇൗ വർഷം ഹജ്ജ് തീർഥാടകർക്ക് 65,015 രൂപയാണ് നിരക്ക്. 2013-14ൽ ഇത് 98,750 രൂപയായിരുന്നു. മുംബൈയിൽ നിന്ന് 57,857 രൂപയാകും. 2013-14ൽ ഇത് 98,750 രൂപയായിരുന്നു.
ഹജ്ജ് തീർഥാടകർക്കുള്ള സബ്സിഡി ജനുവരിയിൽ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. വിമാന നിരക്ക് കുറക്കാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് പ്രത്യേക താൽപര്യമെടുത്തതായും നഖ്വി വാർത്തലേഖകരോട് പറഞ്ഞു. എയർ ഇന്ത്യ, സൗദി എയർലൈൻസ്, ജിദ്ദയിലേക്കും മദീനയിലേക്കുമുള്ള ഫ്ലൈ നാസ് എന്നീ വിമാനങ്ങളിൽ നിരക്ക് കുറച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.