കോഴിക്കോട്ടെ ഹജ്ജ് വിമാന നിരക്ക് കുറക്കാൻ നിർദേശിക്കാനാവില്ല- സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഹജ്ജ് യാത്രക്കുള്ള ഉയര്‍ന്ന വിമാന നിരക്ക് കുറക്കാൻ നിർദേശം നൽകാനാവില്ലെന്ന് സുപ്രീം കോടതി. നിരക്ക് കുറക്കാന്‍ നിര്‍ദേശിച്ചാല്‍ വിമാനക്കമ്പനികള്‍ ചിലപ്പോള്‍ സര്‍വിസ് നടത്താതിരിക്കുന്ന സാഹചര്യം ഉണ്ടായേക്കാമെന്നും അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അതേസമയം ഉയര്‍ന്ന നിരക്കിന്റെ കാരണമറിയാന്‍ തീർഥാടകർക്ക് അവകാശമുള്ളതിനാൽ ഇക്കാര്യം വ്യോമയാന മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം.
വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നത് നയപരമായ വിഷയമാണ്. ഇതിന് പിന്നില്‍ പല ഘടകങ്ങളുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോഴിക്കോടുനിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 40,000ത്തോളം രൂപ അധികമായി നല്‍കേണ്ടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പ്രാദേശിക നേതാവടക്കമുള്ള മലപ്പുറം ജില്ലയിൽ നിന്നുള്ള ആറുപേർ അഡ്വ. ഹാരിസ് ബീരാൻ മുഖേന സമർപ്പിച്ച ഹരജിയിലെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹജ്ജിന് പോകുന്നവരിൽനിന്ന് ഉയർന്ന വിമാന നിരക്ക് ഈടാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.