ഹജ്ജ് ക്വാട്ട 85:15 അനുപാതത്തിലാക്കണം -കേരള ഹജ്ജ് കമ്മിറ്റി
text_fieldsന്യൂഡല്‍ഹി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഏജന്‍സികള്‍ക്കുമുള്ള ഹജ്ജ് ക്വാട്ട 85:15 അനുപാദത്തിലാക്കണമെന്ന് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഹജ്ജ് നയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി സമൃതി ഇറാനി വിളിച്ച യോഗത്തിൽ കേരള ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. ഹജ്ജ് തീർഥാടകര്‍ പാസ്‌പോര്‍ട്ട് ഒറിജിനല്‍ സമര്‍പ്പിക്കുന്നതിന് പകരം ഇ-പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്ത് അയക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും കോഴിക്കോട് നിന്നും ഹജ്ജ് സർവിസ് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
തീർഥാടകരില്‍ നിന്ന് അധിക തുക ഈടാക്കി നല്‍കുന്ന ബാഗ്, കുട, ബെഡ്ഷീറ്റ്, സിംകാര്‍ഡ് തുടങ്ങിയവയുടെ വിതരണം സംസ്ഥാന കമ്മിറ്റികള്‍ കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കുന്നതിന് രൂപരേഖയുണ്ടാക്കുക, മഹ്‌റം കൂടാതെ യാത്രക്കായി അപേക്ഷിക്കാവുന്ന സ്ത്രീകളുടെ എണ്ണം കൂട്ടുക, ഇവരെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ ആക്കുക, 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ തീര്‍ഥാടനത്തിന് അനുമതി നല്‍കുക, മക്ക-മദീന താമസവേളയില്‍ ഭക്ഷണം, താമസ സൗകര്യം തുടങ്ങിയവയുടെ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ താല്‍പര്യം കൂടി പരിഗണിക്കുക, യാത്രക്ക് മുന്നോടിയായുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍, ടെസ്റ്റുകള്‍ എന്നിവ സംസ്ഥാന കമ്മിറ്റി നേരിട്ട് നടത്താന്‍ നടപടിയുണ്ടാക്കുക, ഹാജിമാരെ അനുഗമിക്കുന്ന വളണ്ടിയേഴ്‌സിന്റെ എണ്ണം 150:1 അനുപാതത്തിലാക്കുക, ഹജ്ജ് ക്യാംപില്‍ ഹാജിമാര്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സമയം 24 മണിക്കൂറാക്കുക, സര്‍ക്കാര്‍ വളണ്ടിയര്‍മാര്‍ സ്വകാര്യ ഗ്രൂപ്പ് വഴി പോകുന്ന തീർഥാടകരെക്കൂടി നിരീക്ഷിക്കാന്‍ ചുമതലയുണ്ടാക്കുക, സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാക്കുക എന്നീ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, കമ്മിറ്റിയംഗം പി.എ. അബ്ദുസ്സലാം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.