കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് വിമാനമില്ല
text_fieldsന്യൂഡല്‍ഹി: കരിപ്പൂരില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് വിമാനം അനുവദിക്കേണ്ടതില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സാങ്കേതിക തടസ്സം പരിഗണിച്ചാണ് കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് ആക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഹജ്ജിന്‍െറ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ‘മാധ്യമ’ത്തോടുപറഞ്ഞു. അടുത്ത വര്‍ഷം കോഴിക്കോട്ടേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനരാലോചനക്ക് സാധ്യതയില്ളേ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ളെന്നായിരുന്നു മറുപടി. അടുത്ത വര്‍ഷമെങ്കിലും ഹജ്ജ് സര്‍വിസ് കരിപ്പൂരില്‍നിന്നാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനിടയിലാണ് മന്ത്രിയുടെ നിലപാട്.
മന്ത്രി കെ.ടി. ജലീല്‍, മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ് എന്നിവര്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനെയും ന്യൂനപക്ഷ മന്ത്രി നഖ്വിയെയും കണ്ടിരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും മന്ത്രി നഖ്വിയെ കണ്ടിരുന്നു.
മലബാര്‍ വികസന ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പുറമെ മുസ്ലിം യൂത്ത് ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി, സോളിഡാരിറ്റി തുടങ്ങിയ കക്ഷികളും സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.