ഹജ്ജ് സബ്സിഡി കേന്ദ്രം നിർത്തലാക്കി
text_fieldsന്യൂഡൽഹി: പതിറ്റാണ്ടുകളായി ഹജ്ജ് തീർഥാടകർക്ക് നൽകി വന്ന സബ്സിഡി േകന്ദ്ര സർക്കാർ നിർത്തലാക്കി. ഇത്തവണ ഇന്ത്യയിൽനിന്ന് പോകുന്ന 1.75 ലക്ഷം തീർഥാടകർക്ക് സബ്സിഡിയുടെ പ്രയോജനം ലഭിക്കില്ല. സബ്ഡിഡി തുക ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ചെലവഴിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചു.
10 വർഷത്തിനകം ഹജ്ജ് സബ്സിഡി ഘട്ടം ഘട്ടമായി നിര്‍ത്തലാക്കണമെന്നും ഇതിന് ചെലവിടുന്ന തുക വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കാെമന്നും 2012ൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ്, കോടതി പറഞ്ഞ കാലാവധിക്കും അഞ്ചു വർഷം മുേമ്പ സബ്സിഡി സർക്കാർ പൂർണമായി നിർത്തലാക്കിയത്. കഴിഞ്ഞ നവംബറിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. സബ്സിഡിയുടെ പ്രയോജനം യഥാർഥത്തിൽ മുസ്ലിംകൾക്ക് ലഭിക്കുന്നില്ല. സബ്സിഡിയുടെ നേട്ടം എയർ ഇന്ത്യക്കായിരുന്നു. 700 കോടിയോളം രൂപയാണ് പ്രതിവർഷം നൽകിപ്പോന്നത്. അന്തസ്സോടെയുള്ള വികസനത്തിലാണ് സർക്കാർ വിശ്വസിക്കുന്നത്. മുസ്ലിംകളെ അന്തസ്സോടെ ഉയർത്തിക്കൊണ്ടുവരുകയാണ് സര്‍ക്കാറിെൻറ ലക്ഷ്യം -ബി.ജെ.പി ഒാഫിസിനു മുന്നിൽ വാർത്താലേഖകരോട് മന്ത്രി പറഞ്ഞു. എയർ ഇന്ത്യക്ക് ഹജ്ജ് സർവിസ് ഇനത്തിൽ വകവെച്ചുകൊടുക്കുന്ന തുകയാണ് സബ്സിഡിയായി വിശേഷിപ്പിച്ചുവന്നത്.
ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് േക്വാട്ട സൗദി അറേബ്യ 5,000 കണ്ട് വർധിപ്പിച്ചിട്ടുണ്ട്. കപ്പല്‍മാര്‍ഗം ഇന്ത്യയില്‍നിന്നു ഹജ്ജിന് പോകാനുള്ള അനുമതിക്ക് സൗദി അറേബ്യ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. കപ്പൽയാത്ര വിമാനയാത്രയേക്കാള് ചെലവ് കുറഞ്ഞതാണ്. ഇതിെൻറ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തുമെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഇൗ തുക ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾക്കായി ചെലവിടുമെന്ന പ്രഖ്യാപനം പ്രായോഗിക തലത്തിൽ നടപ്പാകാൻ ഇടയില്ല. ന്യൂനപക്ഷങ്ങളിൽ ഏതെങ്കിലും വിഭാഗത്തിന് വിദ്യാഭ്യാസ രംഗത്ത് നൽകുന്നത് ഭാവിയിൽ പരാതികൾക്ക് ഇടയാക്കാം. ഹജ്ജ് യാത്രക്ക് സബ്സിഡി നിർത്തലാക്കിയ സർക്കാർ, കുംഭമേളകൾക്കും അമർനാഥ്, മാനസസരോവർ അടക്കം ഇതര തീർഥാടനങ്ങൾക്കുമുള്ള പ്രത്യേക സബ്സിഡികൾ തുടരുകയുമാണ്.
എയർ ഇന്ത്യ കുത്തകയാക്കിവെച്ചിരുന്ന ഹജ്ജ് സർവിസിന് അമിതചാർജാണ് യഥാർഥത്തിൽ നിശ്ചയിക്കപ്പെട്ടിരുന്നത്. ഇൗ ടിക്കറ്റ് ചാർജും തീർഥാടകരിൽനിന്ന് കിട്ടുന്ന തുകയും തമ്മിലുള്ള അന്തരത്തെയാണ് ഹജ്ജ് സബ്സിഡിയായി വിശേഷിപ്പിച്ചു പോരുന്നത്. ഹജ്ജ് സബ്സിഡി മുസ്ലിം പ്രീണന ആരോപണത്തിനുള്ള ആയുധമായി ബി.െജ.പി അടക്കം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. തീർഥാടകർ നേരിൽ കൈപ്പറ്റാത്ത ആനുകൂല്യം വേണ്ടെന്ന് മുസ്ലിംകൾക്കിടയിൽനിന്നുതന്നെ അഭിപ്രായമുയർന്നിരുന്നു.എന്നാൽ, മോദി സർക്കാറിെൻറ ധിറുതിപിടിച്ച തീരുമാനത്തിനു പിന്നിൽ പ്രത്യേക രാഷ്ട്രീയംകൂടിയുള്ളതായാണ് വിമർശിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.