Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൽദ്വാനി...

ഹൽദ്വാനി കുടിയൊഴിപ്പിക്കൽ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ കത്ത്

text_fields
bookmark_border
et muhammed basheer 09876
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുള്ള നാലായിരത്തിൽ പരം കുടുംബങ്ങളെ രക്ഷപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ സ്ഥലം തങ്ങളുടേതാണെന്ന റെയില്‍വേയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്ത​താണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് ഇവരെ കുടിയൊഴിപ്പിക്കുന്നത് തടയണമെന്നും ബഷീർ കത്തിൽ ആവശ്യപ്പെട്ടു.

ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനികളിൽ വര്‍ഷങ്ങളോളമായി താമസിക്കുന്ന ഇവർക്ക് ഔദ്യോഗിമായി റേഷന്‍ കാര്‍ഡ്, വാട്ടര്‍ കണക്ഷന്‍, സ്വത്ത് റെജിസ്‌ട്രേഷന്‍ എന്നിവയെല്ലാം അനുവദിച്ചു കിട്ടിയിട്ടുണ്ടെന്നും ഈ സ്ഥലത്ത് ആശുപത്രികളും സ്‌കൂളുകളും ഒക്കെയുണ്ടെന്നും ബഷീർ ചൂണ്ടിക്കാട്ടി. പ്രദേശത്തെ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. ഏത് നിമിഷവും തങ്ങളുടെ വീടുകള്‍ പൊളിച്ചു മാറ്റി തങ്ങളെ ഇറക്കി വിടുമെന്ന് അവര്‍ ഭയപ്പെടുന്നു. നിരാലംബരായി തീരുന്ന ഈ കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടാതെ സംരക്ഷിക്കേണ്ടത് സർക്കാറിന്‍റെ ബാധ്യതയാണെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haldwani eviction
News Summary - Haldwani eviction: ET Muhammad Basheer's letter to Uttarakhand CM
Next Story