പിടിവിടാതെ കോവിഡ്; രോഗമുക്തരായവരിൽ പകുതിപേർ വീണ്ടും ലക്ഷണങ്ങൾ കാണിക്കുന്നതായി ഗവേഷകർ
text_fieldsന്യൂഡൽഹി: കോവിഡ് അതിജീവിച്ചവരിൽ പകുതിപേരും രണ്ടുവർഷത്തിനുശേഷവും രോഗ ലക്ഷണങ്ങൾ കാണിക്കുന്നതായി ഗവേഷകർ. 'ദി ലാൻസെന്‍റ് റസ്പിരേറ്ററി മെഡിസിന്‍റെ' പുതിയ പഠനത്തിലാണ് കോവിഡാനന്തരവും രോഗബാധിതരായിരുന്ന ആളുകളിൽ ഒരു രോഗലക്ഷണമെങ്കിലും ദീർഘകാലമായി കാണിക്കുന്നതായി കണ്ടെത്തിയത്.
കോവിഡ് പിടിപ്പെട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ കാണിച്ച് ചികിത്സതേടുന്നവർ ധാരാളമാണെന്ന് പഠനത്തിൽ പറയുന്നു. രോഗമുക്തരായവരിൽ ഭൂരിഭാഗം പേരുടെ അവയവങ്ങളെയും നാഡിവ്യൂഹത്തെയെയും കോവിഡ് -19 സാരമായി ബാധിച്ചിട്ടുണ്ടെന്നും രോഗം ബാധിച്ചവരുടെ ആരോഗ്യ നില മറ്റുള്ളവരെ അപേക്ഷിച്ച് താഴെയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ക്ഷീണം,പേശീവേദന, ഉറക്കമില്ലായ്മ, ശ്വാസതടസം തുടങ്ങിയവയാണ് ദീർഘകാല കോവിഡിന്‍റെ ലക്ഷണങ്ങൾ. ദീർഘകാല കോവിഡിന് കാരണമാകുന്ന രോഗകാരിയെക്കുറിച്ച് ഗവേഷണം നടത്തുകയും തടയുന്നതിനായി അനിവാര്യമായ ഇടപെടൽ നടത്തുകയാണ് വേണ്ടതെന്നും പഠനത്തിൽ പറയുന്നു. കൂടാതെ ഇത് ആളുകൾക്ക് സാമൂഹികമായും സാമ്പത്തികമായും ഭാരമായി മാറുന്നുണ്ട്. മതിയായ ചികിത്സ നൽകിയില്ലെങ്കിൽ കോവിഡ് ലക്ഷണങ്ങൾ അവശേഷിക്കുമെന്നും ഗവേഷകനായ കൃസ്റ്റഫർ ബ്രൈറ്റലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.