യാത്രയയപ്പ് പ്രസംഗത്തിൽ മോദി മര്യാദ പാലിച്ചില്ലെന്ന് ഹാമിദ് അൻസാരി
text_fieldsന്യൂഡൽഹി: ഉപരാഷ്ട്രപതി വിരമിക്കുന്ന ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് ഹാമിദ് അൻസാരി. പ്രധാനമന്ത്രി മോദി തെൻറ സേവനകാലഘട്ടത്തെ പുകഴ്ത്തി സംസാരിച്ചുവെങ്കിലും തെൻറ സമീപനത്തിൽ പ്രത്യേക ചായ്വുണ്ടായിരുന്നുവെന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് അൻസാരി കുറ്റപ്പെടുത്തി.
തെൻറ ഒൗദ്യോഗിക കാലഘട്ടത്തെ മുസ്ലിം രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥൻ എന്ന നിലയിലും വിരമിക്കൽ കാലഘട്ടത്തെ ന്യൂനപക്ഷ വിഷയങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളെന്ന നിലയിലുമാണ് പ്രധാനമന്ത്രി വിലയിരുത്തിയത്. യാത്രയയപ്പു വേളകളിൽ നാം ശീലിച്ചുവരുന്ന മര്യാദകളല്ല അദ്ദേഹം പാലിച്ചതെന്നും അൻസാരി വിമർശിച്ചു.
മുസ്ലിംകളും മറ്റു മതന്യൂനപക്ഷങ്ങളും ഇന്ത്യയിൽ അരക്ഷിതാവസ്ഥയിലാണെന്ന തെൻറ പ്രസ്താവനയിൽ ഉൗന്നിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. എന്നാൽ മിക്ക പത്രമാധ്യമങ്ങളിലും അദ്ദേഹത്തിെൻറ പ്രസംഗത്തെകുറിച്ച് നല്ല അഭിപ്രായമാണുയർന്നത്. പ്രധാനമന്ത്രി അതിശയോക്തി കലർത്തി ഒരുപാട് പുകഴ്ത്തി. തെൻറ മറുപടി പ്രസംഗത്തിൽ അത് സൂചിപ്പിച്ചിരുന്നതായും അദ്ദേഹത്തെ അനുകൂലിക്കുന്നവർ അത് വിരുന്നാക്കിയെന്നും അൻസാരി പറഞ്ഞു. ‘‘ഡെയർ െഎ ക്വസ്റ്റ്യൻസ്: റിഫ്ലക്ഷൻ ഒാൺ കൻറംപററി ചാലഞ്ചെസ്’’ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ചക്കിടെയാണ് വിരമിക്കൽ ദിവസത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഹാമിദ് അൻസാരി തുറന്നടിച്ചത്.
‘‘കഴിഞ്ഞ 10 വർഷമായി താങ്കളുടെ ഉത്തരവാദിത്വങ്ങൾ ഭരണഘടനക്കനുസരിച്ച് മാറ്റേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയോട് ബാധ്യതയുള്ളതിനാൽ അത് താങ്കളിൽ പലതരത്തിലുള്ള ആത്മസംഘർങ്ങളുമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്നു മുതൽ താങ്കൾ ആഗ്രഹിക്കുന്നത് ചിന്തിക്കുകയോ പറയുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും താങ്കളുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കാ’’മെന്നുമാണ് മോദി പറഞ്ഞത്.
2017 ആഗസ്റ്റ് 10 നാണ് ഉപരാഷ്ട്രപതി പദവിയിൽ നിന്നും അൻസാരി വിരമിച്ചത്. ഒൗദ്യോഗിക വിരമിക്കൽ ചടങ്ങിൽ രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളും മറ്റും നന്ദിപ്രസംഗം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.