കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷസഖ്യമെന്ന ആശയം തള്ളി പി ചിദംബരം
text_fieldsന്യൂഡൽഹി: കോൺഗ്രസ് ഇല്ലാത്ത പ്രതിപക്ഷസഖ്യമെന്ന സാധ്യത തള്ളി മുൻ ധനകാര്യ മന്ത്രി പി ചിദംബരം. മറ്റു പാർട്ടികളെല്ലാം സംസ്ഥാനതലത്തിലുള്ള പാർട്ടികളാണെന്നും ദേശീയ തലത്തിൽ മത്സരിച്ചാൽ 48 ലേറെ സീറ്റുകൾ പോലും തികക്കാൻ സാധിക്കില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമങ്ങളെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സ്വന്തം നിലക്ക് രാഷ്ട്രീയ നേതാക്കൾ നടത്തുന്ന ഇത്തരം ശ്രമങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ കണക്കുകളുടെ കളിയാണ് നേരിടേണ്ടത്. കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും ബി.ജെ.പിക്കെതിരെ മത്സരിച്ച് 48 സീറ്റിലേറെ നേടാനാവില്ല. കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള ഒരു പ്രതിപക്ഷ സഖ്യം എന്നത് ഡെൻമാർക് രാജകുമാരനെ ഒഴിവാക്കിക്കൊണ്ടുള്ള ഹാംലറ്റ് പോലെയാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ നിതീഷ് കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിയെ നേരിടാനുള്ള പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഭാരത് ജോഡോ പദയാത്രയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലാണ് രാഹുൽ ഗാന്ധി. 12 സംസ്ഥാനങ്ങളിലായി 150 ദിവസം നീളുന്ന പദയാത്രയാണിത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാണ് വരികയെന്ന് പറയാനാകില്ലെന്നും എന്നാൽ രാഹുൽ ഗാന്ധിതന്നെയാണ് കോൺഗ്രസ് നേതാവെന്നും ചിദംബരം കൂട്ടിച്ചേർത്തു.''Hamlet without...P'' chidambaram on opposition front without congress
''Hamlet without...P'' chidambaram on opposition front without congress
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.