ലോക പൈതൃക കേന്ദ്രമായ ഹംപിയിലെ ശവകൂടീരം തകർത്ത നിലയിൽ
text_fieldsബംഗളൂരു: ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച പുരാതന ശേഷിപ്പുകൾ അവശേഷിക്കുന്ന കർണാ ടക ഹംപിയിലെ വ്യാസരാജ തീർഥ സന്യാസിയുടെ ശവകുടീരം തകർത്ത നിലയിൽ. അനെഗുണ്ഡിയിലെ തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒമ്പത് സന്യാസിമാരുടെ ശവകൂടീരങ്ങളിലൊന്നാണ് കഴിഞ്ഞദിവസം തകർത്ത നിലയിൽ കണ്ടെത്തിയത്. പുരാതന കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയവരാണ് ശവകൂടീരം തുറന്നിട്ട നിലയിലും തൂണുകൾ മറിച്ചിട്ട നിലയിലും കണ്ടെത്തിയത്.
ചന്ദ്രഗ്രഹണ ദിവസത്തിൽ നിധികിട്ടുമെന്ന് കരുതിയാകാം അക്രമികൾ ഇത് തകർത്തതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. വിജയനഗർ സാമ്രാജ്യത്തെ മാധവ പാരമ്പര്യത്തിലെ പ്രശസ്തനായ സന്യാസിവര്യനായിരുന്നു വ്യാസരാജ തീർഥ.
പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിനു പിന്നിൽ നിധി വേട്ടക്കാരാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോപ്പാൽ പൊലീസ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.