ഭക്തരുടെ ‘ൈകമുത്തി’ കോവിഡ് മാറ്റുമെന്ന് പറഞ്ഞ സിദ്ധൻ കോവിഡ് ബാധിച്ച് മരിച്ചു; അനുയായികൾക്കും രോഗബാധ
text_fieldsഭോപ്പാൽ: കോവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമൊന്നും വ്യാജസിദ്ധനും ‘ഭക്തി’ മൂത്ത അനുയായികൾക്കും തലയിൽ കയറിയില്ല. പകരം, ആളുകളുടെ കൈയിൽ ചുംബിച്ച് അവരുടെ രോഗങ്ങൾ സുഖപ്പെടുത്തുമെന്നായിരുന്നു അവകാശവാദം. ലോകത്തെ മുൾമുനയിൽ നിർത്തുന്ന കോവിഡ് മഹാമാരി ഭേദമാക്കാനും കരങ്ങളിൽ ചുബിച്ചുള്ള തെൻറ ‘വിശുദ്ധ ചികിത്സ’ മതിയെന്ന് ഭക്തരെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ, ൈവറസിനുമുന്നിൽ ആ വിശ്വാസമൊന്നും വിലപ്പോയില്ല. രോഗം മാറ്റിക്കൊടുക്കാൻ ‘ൈകമുത്തിയ’ ഏതോ അനുയായിയിൽനിന്ന് കോവിഡ് ബാധിച്ച് സിദ്ധൻ മരിച്ചു. മധ്യപ്രദേശിലെ രത്ലാമിലുള്ള അസ്ലം ബാബക്കാണ് കോവിഡിനെതിരെ താൻ അവകാശപ്പെട്ടിരുന്ന ‘ദിവ്യശക്തി’ പുറത്തെടുക്കാനാവാതെ ജീവൻ ഹോമിക്കേണ്ടിവന്നത്.
രോഗങ്ങളിൽനിന്നും വിഷമതകളിൽനിന്നും ആശ്വാസം തേടി സിദ്ധനരികിലെത്തിയ നിരവധി ഭക്തർക്ക് രോഗശാന്തിക്കു പകരം ലഭിച്ചത് കൊറോണ വൈറസ് ബാധ. ബാബയുടെ 200ഓളം അനുയായികളെ അധികൃതർ ഇടപെട്ട് ക്വാറൻറീനിലേക്ക് മാറ്റിയിരിക്കുകയാണ്. എല്ലാ ബുദ്ധിമുട്ടിലും ഭക്തർക്ക് താൻ ആശ്വാസമാകുമെന്ന് അരുളിയിരുന്ന ബാബയുടെ ആശ്രമം നിന്ന സ്ഥലം കണ്ടെയ്ൻറ്മെൻറ് സോണായി മാറിയിരിക്കുകയാണ്. ജൂൺ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച അസ്ലം ബാബ ഒരു ദിവസത്തിനുശേഷമാണ് മരിച്ചത്. അനുയായികൾ പലരും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയതോടെയാണ് അധികൃതർ അപകടം തിരിച്ചറിഞ്ഞത്.
ഇയാളുടെ ‘ദർശനം’ തേടിയെത്തിയ നിരവധി പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി രത്ലം പൊലീസ് സൂപ്രണ്ട് ഗൗരത് തിവാരി പറഞ്ഞു. സിദ്ധനിൽനിന്നാണ് ഇവർക്ക് രോഗം പകർന്നത്. പരിശോധനകൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ എത്രപേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ഈ ഘട്ടത്തിൽ കൃത്യമായി പറയാനാകിെല്ലന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇയാളുടെ 24 ഭക്തർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി സംസ്ഥാന ആേരാഗ്യ വകുപ്പിെൻറ നോഡൽ ഓഫിസർ ഡോ. പ്രമോദ് പ്രജാപതി വെളിപ്പെടുത്തി. എണ്ണം ഇനിയുമേറെ ഉയരാൻ ഇടയുണ്ട്. രത്ലമിൽ ഇതുവരെ 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേരാണ് ഇവിടെ മരിച്ചത്.
ബാബ മരിച്ചതോടെ അയാളുമായി ഏറ്റവും അടുത്ത ബന്ധമുള്ള 50 അനുയായികളെ ഉടൻ ക്വാറൻറീനിലാക്കി. ഇയാളുടെ താമസസ്ഥലമായ നയപുര മേഖലയിലെ 150ൽപരം േപരെയും പിന്നീട് ക്വാറൻറീനിലേക്ക് മാറ്റുകയായിരുന്നു. ദുർമന്ത്രവാദം നടത്തി രോഗങ്ങളും മറ്റും മാറ്റുമെന്ന് അവകാശെപ്പട്ട ബാബക്ക് ഒട്ടേറെ അനുയായികളുണ്ടായിരുന്നു.
സിദ്ധൻമാർക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് രത്ലമിലേതെന്ന് പൊലീസ് സൂപ്രണ്ട് പറയുന്നു. അസ്ലം ബാബയുടെ മരണത്തിന് പിന്നാലെ ഈ മേഖലയിലെ 32 ‘ബാബ’മാരെ ക്വാറൻറീനിലാക്കിയതായി പൊലീസ് വ്യക്തമാക്കി. അവരുടെ സാമ്പിളുകൾ പരിശോധനക്കയച്ച് ഫലം കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.