യു.പിയിൽ ക്വാറന്‍റീനിലുള്ളവർക്ക് ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നു; ‘സാമൂഹിക അകലം’ മറന്ന് തിരക്ക് VIDEO
text_fieldsലഖ്നോ: മതിയായ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഉത്തർപ്രദേശിലെ ക്വാറൻറീൻ കേന്ദ്രത്തിലുള്ളവർ നയിക്കുന്നത് ദുരി തജീവിതം. ആഗ്രയിലെ ക്വാറൻറീൻ കേന്ദ്രത്തിലെ പൂട്ടിയ ഗേറ്റിന് പുറത്ത് വെള്ളകുപ്പിയും ബിസ്കറ്റും ഭക്ഷണപ്പൊത ികളും അധികൃതർ എറിഞ്ഞ് കൊടുക്കുന്നതും ഇവ എടുക്കാൻ തിരക്ക് കൂട്ടുന്നതിന്‍റെയും ദൃശ്യം പുറത്തുവന്നു.
ഭക്ഷണം നൽകാൻ അമിത അകലം പാലിച്ച അധികൃതർ, നിരീക്ഷണത്തിലുള്ളവരുടെ സുരക്ഷ മറക്കുകയും ചെയ്തു. സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച പ്രവർത്തകർ ഭക്ഷണപ്പൊതികളും വെള്ളവും ഗേറ്റിന് പുറത്ത് കൊണ്ടുവെക്കുന്നതും എറിഞ്ഞ് കൊടുക്കുന്നതുമാണ് ദൃശ്യങ്ങളിൽ. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിട്ടും സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടാതെ അവർ റോഡിനപ്പുറത്ത് മാറി നിൽക്കുകയാണ്. ക്വാറൻറീൻ കേന്ദ്രത്തിന് പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.
സമ്പർക്ക വിലക്കിലുള്ളവർക്ക് കൃത്യമായ ഭക്ഷണമോ ആരോഗ്യപരിശോധനയോ പരിചരണമോ ലഭിക്കുന്നില്ലെന്ന് ഇവർ വിഡിയോയിലൂടെ പരാതിപ്പെടുന്നു. ഭക്ഷണവും വെള്ളവുെമത്തിച്ച് നൽകാൻ ഒരു സംവിധാനവുമില്ലെന്നും തങ്ങെള പൂർണമായും അവഗണിക്കുകയാണെന്നും അവർ പറയുന്നു.This is a #Covid_19india quarantine centre in Agra , UP . These visuals depict a scramble for essential supplies from behind the locked gates . Social distancing , and even basic human dignity seem to be out of the picture here .... agra has the maximum Covid + cases in UP ... pic.twitter.com/O1FxdQn6tS
— Alok Pandey (@alok_pandey) April 26, 2020
വീഡിയോ പുറത്ത് വന്ന് വിമർശനമുയർന്നതോടെ, മെഡിക്കൽ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ക്വാറൻറീനിൽ കഴിയുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മുതിർന്ന മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തിയതായി ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു എൻ. സിങ് അറിയിച്ചു. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള സൗകര്യകൾ ഒരുക്കിയതായും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.
നേരത്തെ ഉത്തർപ്രദേശിലെ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്ക് വൃത്തിയില്ലാത്ത ഭക്ഷണവും താമസസൗകര്യവും ഒരുക്കിയതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.