Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കർഷകർക്കെതിരെ...

'കർഷകർക്കെതിരെ നിൽക്കുന്ന ആരുടെയും ഒപ്പമുണ്ടാകില്ല'; ആർ.എൽ.പി എൻ.ഡി.എ വിട്ടു

text_fields
bookmark_border
Hanuman Beniwal
cancel
camera_alt

ഹനുമാൻ ബനിവാൾ

ന്യൂഡൽഹി: കർഷകർക്ക് എതിരെ നിൽക്കുന്ന ആരുടെയും ഒപ്പമുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച്​ രാഷ്​ട്രീയ ലോക്​തന്ത്രിക്​ പാർട്ടി (ആർ.എൽ.പി) എൻ.ഡി.എ വിടാൻ തീരുമാനിച്ചു. പാർട്ടി അധ്യക്ഷനും നഗൗറിൽ നിന്നുള്ള ലോക്​സഭാംഗവുമായ ഹനുമാൻ ബനിവാളാണ്​ ഇക്കാര്യം അറിയിച്ചത്​. രാജസ്​ഥാനിലെ ആൾവാർ ജില്ലയിലെ ഷാജഹാൻപൂർ - ഖേഡ അതിർത്തിയിലെ കർഷക റാലിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

'ലോക്​സഭയിൽ കയറാൻ എനിക്ക്​ സാധിച്ചിരുന്നില്ല. ഞാൻ അവിടെയുണ്ടായിരുന്നുവെങ്കിൽ കാർഷിക ബില്ലിന്‍റെ ​പകർപ്പുകൾ കീറിക്കളയുമായിരുന്നു' -48കാരനായ ബനിവാൾ പറഞ്ഞു. രാജസ്ഥാനിൽ മൂന്ന്​ എം.എൽ.എമാരും ലോക്സഭയിൽ ഒരു എംപിയുമാണ് പാർട്ടിക്കുള്ളത്.

2018ലെ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​ ബി.ജെ.പി വിട്ട ബനിവാൾ ആർ.എൽ.പി രൂപീകരിച്ചത്​. എന്നാൽ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ആർ.എൽ.പിയും സഖ്യത്തിലായി. നേരത്തെ കാർഷിക നിയമങ്ങളിൽ പ്രതി​ഷേധിച്ച്​ ശിരോമണി അകാലിദളും എൻ.ഡി.എ വിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAfarm billsRLP
Next Story