പൊലീസുകാരോട് മോശമായി പെരുമാറിയതിന് കോൺഗ്രസ് മുൻ എം.പി ഹനുമന്തറാവു കസ്റ്റഡിയിൽ
text_fieldsഹൈദരാബാദ്: പൊലീസ് ഒാഫീസറോട് മോശമായി പെരുമാറിയതിന് കോൺഗ്രസ് മുൻ എം.പി ഹനുമന്ത റാവുവിനെ കസ്റ്റഡിയിലെടുത്തു. പൊലീസിനോട് അപമര്യാദയായി പെരുമാറിയ കേസിൽ ഹനുമന്തക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
‘‘തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേസ്. പിന്നാക്കജാതിയിൽ പെട്ട തന്നെ അടിച്ചമർത്താനുള്ള ശ്രമമാണിത്. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് ജനാധിപത്യത്തിനെതിരെയുള്ള പൊലീസിന്‍റെ ധിക്കാരപരമായ നടപടിയാണെന്നും‘‘ ഹനുമന്ത റാവു പ്രതികരിച്ചു. വെള്ളിയാഴ്ച തെലങ്കാന നിയമസഭാ പരിസരത്തുവെച്ച് റാവു പൊലീസ് ഒാഫീസറോട് വഴക്കിടുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവത്തിൽ ഹൈദരാബാദിലെ സെയ്ഫാബാദ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് റാവുവിനെതിരെ കേസെടുത്തത്.ഹൈദരാബാദിൽ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നും പൊതുവിഷയത്തിൽ വാർത്താസമ്മേളനം നടത്തുന്നതുപോലും പൊലീസിനെ ഉപയോഗിച്ച് തടയുകയാണുണ്ടായതെന്നും ഹനുമന്ത റാവു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.