സന്തോഷ പട്ടികയിൽ ഇന്ത്യക്ക് സന്തോഷിക്കാൻ വകയില്ല
text_fieldsയുനൈറ്റഡ് നേഷൻസ്: സന്തോഷത്തിെൻറ കാര്യത്തിൽ ഇന്ത്യക്ക് ഇക്കൊല്ലവും സന്തോഷിക് കാൻ വകയില്ല. െഎക്യരാഷ്ട്രസഭയുടെ 2019ലെ ലോക സന്തോഷ റിപ്പോർട്ട് പുറത്തുവന്നപ്പേ ാൾ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും ചൈനക്കും ബംഗ്ലാദേശിനും താഴെ യാണ് ഇന്ത്യയുടെ സ്ഥാനം. സന്തോഷിക്കുന്നവർ ഏറെയുള്ള പട്ടികയിൽ വീണ്ടും ഒന്നാമെത ത്തിയതിൽ ഫിൻലാൻഡുകാർക്ക് സന്തോഷിക്കാം.
ലോകത്തെ 156 രാജ്യങ്ങളുടെ സന്തോഷ കണക്കെടുത്തപ്പോൾ ഇന്ത്യ 140ാം സ്ഥാനത്താണ്. കഴിഞ്ഞവർഷം 133ാം സ്ഥാനത്തായിരുന്ന ഇന്ത്യക്കാരുടെ സന്തോഷം 2019ൽ വീണ്ടും കുറഞ്ഞു. വരുമാനം, സ്വാതന്ത്ര്യം, വിശ്വാസ്യത, ആരോഗ്യജീവിതം, സാമൂഹിക പിന്തുണ, മഹാമനസ്കത എന്നീ ആറ് കാര്യങ്ങൾ മാനദണ്ഡമാക്കിയാണ് യു.എന്നിെൻറ കണക്കെടുപ്പ്. രാജ്യത്തെ വെറുപ്പിെൻറയും ദുഃഖത്തിെൻറയും വിദ്വേഷത്തിെൻറയും വർധനവും വിലയിരുത്തപ്പെട്ടു. 2012ലെ യു.എൻ പൊതുസഭയുടെ ആഹ്വാനപ്രകാരം ലോക സന്തോഷ ദിനം ആചരിക്കുന്ന മാർച്ച് 20നാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്.
അയൽരാജ്യങ്ങളായ പാകിസ്താനും (67), ചൈനയും (93), ബംഗ്ലാദേശും (125) ഇന്ത്യയേക്കാൾ സേന്താഷം അനുഭവിക്കുന്ന രാജ്യങ്ങളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര യുദ്ധം കലുഷിതമാക്കിയ സൗത്ത് സുഡാനാണ് ലോകത്തെ ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് (155), അഫ്ഗാനിസ്താൻ (154), താൻസനിയ (153), റുവാണ്ട (152) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
കഴിഞ്ഞവർഷവും ഫിൻലാൻഡ് തന്നെയായിരുന്നു സന്തോഷ പട്ടികയിൽ ഒന്നാമത്. െഡൻമാർക്കും നോർേവയും െഎസ്ലൻഡും നെതർലൻഡ്സുമാണ് തൊട്ടടുത്ത രാജ്യങ്ങൾ. സന്തോഷ കാര്യത്തിൽ അമേരിക്ക 19ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.