സംയുക്തപ്രഖ്യാപനത്തിന് പിന്നിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കഠിനപ്രയത്നം -അമിതാഭ് കാന്ത്
text_fieldsന്യൂഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ തുടർച്ചയായി ഇരുനൂറോളം മണിക്കൂർ നടത്തിയ നയതന്ത്ര സംഭാഷണങ്ങൾക്കൊടുവിലാണ് ജി20 സംയുക്ത പ്രഖ്യാപനത്തിൽ സമവായമുണ്ടാക്കിയതെന്ന് ഉച്ചകോടി ഷെർപ അമിതാഭ് കാന്ത്. യുക്രെയ്ൻ വിഷയത്തിൽ ജോയന്റ് സെക്രട്ടറിമാരായ ഈനം ഗംഭീറും കെ. നാഗരാജ് നായിഡുവും അടങ്ങിയ ടീം 300 ഉഭയകക്ഷി യോഗങ്ങൾ നടത്തിയും 15ഓളം കരടുകൾ മറ്റു നയതന്ത്ര പ്രതിനിധികൾക്ക് നൽകിയുമാണ് സമവായത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ‘ജിയോ പൊളിറ്റിക്കൽ (റഷ്യ-യുക്രെയ്ൻ) വിഷയത്തിൽ സമവായം കൈവരിക്കലായിരുന്നു വലിയ ദൗത്യം. സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് അതിർത്തിപരമായ അധികാരവും അഖണ്ഡതയും സംബന്ധിച്ച അന്താരാഷ്ട്രനിയമങ്ങൾ, അന്താരാഷ്ട്ര മാനുഷികനിയമം തുടങ്ങിയവ പാലിക്കുന്നതിന്റെ പ്രധാന്യം ഉയർത്തിപ്പിടിച്ച് വിവിധ രാഷ്ട്രപ്രതിനിധികളെ കണ്ട് സംസാരിച്ചു’’ -അമിതാഭ് കാന്ത് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.