മോദി വീണ്ടും വന്നാൽ രാഷ്ട്രപതി ഭരണം കാണേണ്ടി വരും- ഹാർദിക് പേട്ടൽ
text_fieldsകൊൽക്കത്ത: 2019 ലോക് സഭ തെരഞ്ഞെടുപ്പിനു ശേഷം നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ രാജ്യം രാഷ്ട്രപതി ഭരണം കാണുമെന്ന് പാട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ.
നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരികയാെണങ്കിൽ എൻ.ഡി.എയുടെതല്ലാത്ത സംസ്ഥാന സർക്കാറുകളെല്ലാം പിരിച്ചു വിട്ട് കേന്ദ്ര ഭരണത്തിനു കീഴിലാക്കുന്നത് കാണേണ്ടി വരും. അതിനാൽ, രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ എല്ലാ പാർട്ടികളും ശക്തമായി പോരാടണം.
സംസാരിക്കാൻ കിട്ടിയ 90 മിനിട്ടും പ്രതിപക്ഷത്തെ വിമർശിക്കാൻ ഉപയോഗിക്കാതെ, വിദ്യാഭ്യാസത്തെ കുറിച്ച്, തൊഴിലിനെയും കൃഷിയെയും ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് സംസാരിക്കുന്ന ആളെ പ്രധാനമന്ത്രിയായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹാർദിക് പേട്ടൽ പറഞ്ഞു.
മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയായിട്ടും അവരുടെ ലാളിത്യം എന്നെ അത്ഭുതപ്പെടുത്തി. ജനങ്ങളോട് എങ്ങനെ സംസാരിക്കണം, എല്ലാവരെയും ഒരുമിച്ചു നിർത്തി എങ്ങനെ പ്രവർത്തിക്കണം, ഒരാളുടെ പെരുമാറ്റം എങ്ങിനെയായിരിക്കണം എന്നീ കാര്യങ്ങളെല്ലാം അവർ എന്നെ ഉപദേശിച്ചു.
ഞാൻ ‘ലേഡി ഗാന്ധി’യെയാണ് അവിടെ കണ്ടത്. അവർ ലാളിത്യമുള്ള സ്വാർഥതയില്ലാത്ത വ്യക്തിയാണ്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ജനങ്ങളുടെ പ്രശ്നങ്ങൾക്കു വേണ്ടി പോരാടുന്നതിെൻറ ഏറ്റവും നല്ല ഉദാഹരണമാണ് മമതയെന്നും ഹാർദിക് പേട്ടൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.