വോട്ടിങ് മെഷീനിൽ കൃത്രിമം കാട്ടി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങൾ: ഹർദിക് പേട്ടൽ
text_fieldsഅഹമ്മദാബാദ്: വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാണിച്ചാണ് ബിജെപി വിജയിച്ചതെന്ന് പാട്ടിദാർ വിഭാഗ നേതാവ് ഹർദിക് പേട്ടൽ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ബിജെപിയെ പരിഹസിച്ചാണ് ഹർദ്ദിക് പേട്ടൽ രംഗത്തെത്തിയത്. വോട്ടിങ് മെഷീനിൽ കൃത്രിമം കാട്ടി വിജയിച്ച ബിജെപിക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
േകാൺഗ്രസ്സിെൻറ പരാജയത്തിന് കാരണം വോട്ടിങ് യന്ത്രങ്ങളിൽ വരുത്തിയ കൃത്രിമമാണ്. ഒരു പ്രത്യേക പാർട്ടിയുടെ അനുഭാവിയല്ലാത്ത താൻ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്നും ഹർദിക് പറഞ്ഞു.എ.ടി.എം ഹാക്ക് ചെയ്യാൻ സാധിക്കുമെങ്കിൽ ഇ.വി.എമ്മും ഹാക്ക് ചെയ്യാമെന്നും ഹർദ്ദിക് കൂട്ടി േചർത്തു.
അതേ സമയം തന്നെ വിജയിപ്പിച്ചതിൽ വഡ്ഗാമിലെ ജനങ്ങളോട് നന്ദി അറിയിച്ച് ദലിത് നേതാവ് ജിഗ്നേഷ് മേവാനി, ജാതി വിവേചനങ്ങൾക്കെതിരെ ഗുജറാത്ത് നിയമസഭയിൽ പോരാടുമെന്നും അദ്ദേഹം ഉറപ്പ് നൽകി. 19696 വോട്ടുകൾക്കാണ് വഡ്ഗാമിൽ മേവാനി വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.