ഹാർദിക് പട്ടേൽ ബി.ജെ.പിയിൽ; 'മോദിയുടെ രാജ്യസേവന പദ്ധതിയിൽ ചെറിയ ഭടനായി പ്രവർത്തിക്കും'
text_fieldsഗാന്ധിനഗർ: മുൻ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ ബി.ജെ.പിയിൽ ചേർന്നു. ദേശീയ താത്പര്യവും പ്രാദേശിക താതപര്യവും സാമൂഹിക താത്പര്യവും കണക്കിലെടുത്ത് പുതിയൊരു അധ്യായം ആരംഭിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ രാജ്യസേവനത്തിനായുള്ള ബൃഹത് പദ്ധതിയിൽ എളിയ ഭടനായി പ്രവർത്തിക്കും എന്നാണ് ബി.ജെ.പി പ്രവേശനത്തെ കുറിച്ച് ഹാർദിക് ട്വീറ്റ് ചെയ്തത്.
28 കാരനായ ഗുജറാത്ത് സ്വദേശി പാട്ടിദാർ സംവരണത്തിനു വേണ്ടി പ്രക്ഷോഭം നടത്തിയാണ് രംഗത്തു വന്നത്. 2019 ൽ കോൺഗ്രസിൽ ചേർന്നു. മേയിലാണ് സോണിയാ ഗാന്ധിക്ക് രാജികത്ത് അയച്ച് പാർട്ടി വിട്ടത്.
രാഹുൽ ഗാനധിക്കെതിരെ രൂക്ഷ വിമർശന മുന്നയിച്ചായിരുന്നു പാർട്ടിയിൽ നിന്നുള്ള രാജി. മുതിർന്ന നേതാക്കൾ മൊബൈൽ ഫോണും നോക്കിയിരിക്കുകയാണെന്നും ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ചിക്കൻ സാൻഡ് വിച്ച് സംഘടിപ്പിക്കുന്നതിലാണ് കൂടുതൽ താത്പര്യമെന്നുമായിരുന്നു വിമർശനം. മൂന്നുവർഷം കോൺഗ്രസിൽ കഴിഞ്ഞ് നഷ്ടപ്പെടുത്തിയെന്നും ഹാർദിക് ആരോപിച്ചിരുന്നു.
കോൺഗ്രസ് വിട്ടയുടൻ ഹാർദിക് ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹമുയർന്നിരുന്നെങ്കിലും ബി.ജെ.പിയിലോ ആം ആദ്മി പാർട്ടിയിലോ ചേരാൻ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.