ഹാർദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന് ഭാര്യ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ പാട്ടിദാർ സമുദായത്തിെൻറ നേതാവായ ഹാർദിക് പട്ടേലിനെ 20 ദിവസമായി കാണാനില്ലെന്ന് ഭാര്യ. ഗുജറാത്ത് ഭരണകൂടം ഭർത്താവിനെ ഉന്നംവെക്കുകയാണെന്നും ഭാര്യ കിഞ്ജാൾ പട്ടേൽ ആരോപിച്ചു. സാമൂഹിക മാധ് യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അവർ ആരോപണം ഉന്നയിച്ചത്. ഹാർദിക് പട്ടേൽ എവിടെയാണുള്ളത് എന്നത ിനെ കുറിച്ച് ഒരു വിവരവുമില്ല. ഞങ്ങൾ അതീവ ദുഖിതരാണ്.
ഇങ്ങനെയൊരു വിടവാങ്ങൽ താങ്ങാൻ കഴിയുമോയെന്ന് ജനം ചിന്തിക്കണമെന്നും അവർ പറഞ്ഞു. പാട്ടിദാർ സമുദായത്തിലുള്ളവർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്നാണ് 2017ൽ സർക്കാർ പറഞ്ഞത്. പിന്നെയെന്തിനാണ് ബി.ജെ.പിയിൽ ചേർന്ന മറ്റ് രണ്ട് പാട്ടിദാർ നേതാക്കളെ മാറ്റിനിർത്തി ഹാർദിക് പട്ടേലിനെ മാത്രം ലക്ഷ്യം വെക്കുന്നത്. ഹാർദിക് ജനങ്ങളെ കാണുന്നതും ജനകീയ പ്രശ്നങ്ങൾ ഉയർത്തികൊണ്ടുവരുന്നതും സർക്കാരിന് താൽപര്യമില്ലെന്നും കിഞ്ജാൾ പട്ടേൽ പറഞ്ഞു.
എവിടെയാണെന്ന വിവരമില്ലെങ്കിലും ഡൽഹി തെരഞ്ഞെടുപ്പിൽ വിജയിച്ച അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിക്കുന്ന സന്ദേശം ഹാർദിക് പട്ടേലിെൻറ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ ജയിലിലിടാനാണ് ഗുജറാത്ത് സർക്കാർ ശ്രമിക്കുന്നതെന്ന് ഹാർദിക് ഫെബ്രുവരി 10ന് സാമൂഹിക മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.