പേട്ടൽ പ്രക്ഷോഭം: ഹാർദിക് പേട്ടലിന് രണ്ട് വർഷം തടവ്
text_fieldsെമഹ്സാന (ഗുജറാത്ത്): 2015ൽ വിസ്നഗറിൽ കലാപവും തീവെപ്പും നടത്തിയ കേസിൽ പട്ടീദാർ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടലിനെയും രണ്ടു പ്രവർത്തകരെയും സെഷൻസ് കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു. 50,000 രൂപ വീതം പിഴയുമൊടുക്കണം.
ഹാർദികിനും കൂട്ടുപ്രതികളായ ലാൽജി പേട്ടൽ, എ.കെ. പേട്ടൽ എന്നിവർക്കും സെഷൻസ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. നിയമവിരുദ്ധമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ, തീവെപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. മൂവരും പിഴ കോടതിയിൽ അടച്ചു.
തെളിവുകളുടെ അഭാവത്തിൽ 14 പ്രതികളെ വെറുതെ വിട്ടു. ആക്രമണങ്ങൾക്കിടെ പരിക്കേറ്റ ടി.വി. ചാനൽ റിപ്പോർട്ടർ സുരേഷ് വനോലിന് 10,000 രൂപ നൽകാൻ ഉത്തരവിട്ട കോടതി തീവെപ്പിൽ നാശനഷ്ടം സംഭവിച്ച കാറിെൻറ ഉടമക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു. സ്വത്തുനാശം നേരിട്ട ബി.ജെ.പി എം.എൽ.എ ഋഷികേശ് പേട്ടലിന് 40,000 രൂപ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.