Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവസേനയോട്...

ശിവസേനയോട് കൈകോര്‍ത്ത് ഹാര്‍ദിക് പട്ടേല്‍ 

text_fields
bookmark_border
ശിവസേനയോട് കൈകോര്‍ത്ത് ഹാര്‍ദിക് പട്ടേല്‍ 
cancel

മുംബൈ: ഗുജറാത്തിലെ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ ശിവസേനയുമായി സഖ്യത്തിന്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഒപ്പം നില്‍ക്കുമെന്ന് ഹാര്‍ദിക് പ്രഖ്യാപിച്ചത്. മുംബൈയിലെ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തില്‍, ഗുജറാത്തില്‍ ഹാര്‍ദിക് ആയിരിക്കും പാര്‍ട്ടിയുടെ മുഖമെന്ന് ഉദ്ധവ് താക്കറെയും പറഞ്ഞു.
മഹാരാഷ്ട്രയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ശിവസേന ബി.ജെ.പി സഖ്യം കൈയൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ഹാര്‍ദികിനെ ഒപ്പം കൂട്ടിയിരിക്കുന്നത്. 

പട്ടേല്‍ സമുദായത്തെ ബി.ജെ.പി വഞ്ചിച്ചെന്നും ഗുജറാത്തിനെ ബി.ജെ.പി മുക്തമാക്കുമെന്നും ഹാര്‍ദിക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രക്ക് പുറത്തും പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉദ്ധവ് പറഞ്ഞു. ‘‘ഗോവ, ഉത്തര്‍പ്രദേശ് എന്നിവക്കുശേഷം, ഗുജറാത്തിലും പാര്‍ട്ടി മത്സരിക്കും. ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലായിരിക്കും ശിവസേനയുടെ മുഖം’’ -ഉദ്ധവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hardik patel
News Summary - Hardik Patel as Shiv Sena’s face for Gujarat polls?
Next Story