കോൺഗ്രസിനുമേൽ സമ്മർദവുമായി ഹാർദിക് പേട്ടൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പിക്കെതിരെ വിശാലസഖ്യത്തിന് ശ്രമിക്കുന്ന കോൺഗ്രസിനുമേൽ കടുത്ത സമ്മർദവുമായി പാട്ടിദാർ പ്രക്ഷോഭനായകൻ ഹാർദിക് പേട്ടൽ. തങ്ങൾക്ക് നിർണായകസ്വാധീനമുള്ള മണ്ഡലങ്ങളിൽ പരമാവധി പാട്ടിദാർ സമുദായക്കാരെ മത്സരിപ്പിക്കുക, കോൺഗ്രസ് അധികാരത്തിൽ വന്നാൽ സമുദായത്തിന് സർക്കാർ സർവിസിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംവരണം ഏർപ്പെടുത്തുക, പാട്ടിദാർ സംവരണസമരത്തിൽ പെങ്കടുത്തവർക്കുനേരെ അതിക്രമം നടത്തിയ പൊലീസുകാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുക തുടങ്ങിയവ ആവശ്യങ്ങൾ അദ്ദേഹം മുേന്നാട്ടുവെച്ചു.
കഴിഞ്ഞദിവസം പി.സി.സി അധ്യക്ഷൻ അശോക് ഗെഹ്ലോട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യങ്ങൾ ഉന്നയിച്ചത്. ഇവ കോൺഗ്രസ് അംഗീകരിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തൂവെന്ന് ഹാർദിക് പേട്ടൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. മാത്രമല്ല, സമുദായക്കാരായ സ്ഥാനാർഥികളെ താൻ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2015 ആഗസ്റ്റിലെ സംവരണസമരത്തിൽ പൊലീസ് അതിക്രമത്തിനിരയായവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു.
ഹാർദികിെൻറ ആവശ്യങ്ങൾ, പ്രത്യേകിച്ച് കൂടുതൽ പാട്ടിദാർ സമുദായക്കാർക്ക് സ്ഥാനാർഥിത്വം കോൺഗ്രസിന് വെല്ലുവിളിയാകുമെന്നാണ് സൂചന. എങ്കിലും ഇത് പാർട്ടി നേതാക്കൾ പുറത്ത് പ്രകടിപ്പിക്കുന്നില്ല. സംവരണപ്രശ്നം കോൺഗ്രസ് നേരേത്ത ഉന്നയിക്കുന്നതാണെന്ന് പാർട്ടിവൃത്തങ്ങൾ വ്യക്തമാക്കി.
അതിനിടെ, പെരുംകള്ളന്മാരായ ബി.ജെ.പിയെ തകർക്കാൻ കള്ളന്മാരായ കോൺഗ്രസിെൻറ കൂട്ട് തേടാവുന്നതാണെന്ന് ഹാർദിക് പേട്ടൽ പറഞ്ഞു. അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ചക്കുമുമ്പ് മണ്ഡലിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് കോൺഗ്രസിനെ പിന്തുണക്കാവുന്നതാണെന്ന് ഹാർദിക് വ്യക്തമാക്കിയത്. എന്നാൽ, കുറച്ചുകൂടി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഹ്മദാബാദിെല ഹോട്ടലിൽ രാഹുൽ ഗാന്ധി ഉണ്ടായിരുന്ന അതേ സമയത്ത് താനും അവിടെയുണ്ടായിരുന്നെന്ന് ഹാർദിക് സമ്മതിച്ചു. ‘‘എന്നാൽ, മാധ്യമങ്ങൾ ആരോപിക്കുന്നതുപോലെ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. കോൺഗ്രസ് ക്ഷണിച്ചതനുസരിച്ച് പുലർച്ച മൂന്നോടെ ഹോട്ടലിൽ ഗെഹ്ലോട്ടിനെ സന്ദർശിച്ചിരുന്നു. വളരെ വൈകിയതിനാൽ അന്ന് അവിെടത്തന്നെ തങ്ങി. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോർത്തി ബി.ജെ.പി പുറത്തുവിടുകയായിരുന്നു. അർധരാത്രി മോദി, നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയതുപോലെ താൻ കൂടിക്കാഴ്ച നടത്തില്ല’’^ഹാർദിക് പറഞ്ഞു. രാഹുൽ അടുത്തതവണ വരുേമ്പാൾ കാണുമെന്നും കണ്ടാൽ ഹിന്ദുസ്ഥാനെ മുഴുവൻ അറിയിക്കുമെന്നും പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.