വോട്ടുയന്ത്രം പലതരത്തിലും ഹാക്ക് ചെയ്യാൻ സാധിക്കും –സാേങ്കതിക വിദഗ്ധൻ
text_fieldsമുംബൈ: വോട്ടുയന്ത്രം പലതരത്തിലും ഹാക്ക് ചെയ്യാൻ സാധിക്കുമെന്ന് സാേങ്കതിക വിദഗ് ധൻ ഹരി കെ. പ്രസാദ്. 2010 ൽ യഥാർഥ വോട്ടുയന്ത്രം പരസ്യമായി ഹാക്ക് ചെയ്ത് രാജ്യത്തെ ഞെട ്ടിച്ചയാളാണ് പ്രസാദ്. അമേരിക്കൻ കമ്പ്യൂട്ടർ വിദഗ്ധൻ അലക്സ് ഹാൽഡർമാൻ, ഡച്ച് ഹാക്കറായ റോപ് ഗോൻഗ്രിപ് എന്നിവർക്കൊപ്പമാണ് യന്ത്രത്തിൽ തിരിമറി നടത്തി തെരഞ ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം തെളിയിച്ചത്. ഇൗ പ്രദർശനത്തിന് പിന്നാലെ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇേപ്പാൾ ആന്ധ്രപ്രദേശ് സർക്കാറിെൻറ സാേങ്കതിക ഉപദേഷ്ടാവും നെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയുമാണ്.
അജ്ഞാത കേന്ദ്രത്തിൽനിന്ന് സമ്പാദിച്ച യഥാർഥ വോട്ട് മെഷീനിലാണ് 2010ൽ പ്രദർശനം നടത്തിയത്. നെതർലൻഡ്സിൽ വോട്ടുയന്ത്രങ്ങൾ നിരോധിക്കുന്നതിനുള്ള കാമ്പയിന് നേതൃത്വം നൽകിയയാളായിരുന്നു പ്രസാദിന് സഹായം നൽകിയ റോപ് േഗാൻഗ്രിപ്. ഒരുദിവസം മാത്രമാണ് മെഷീൻ തങ്ങളുടെ കൈയിൽ കിട്ടിയതെന്നും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഹാക്കിങ് സാധ്യത തെളിയിക്കാനായെന്നും പ്രസാദ് പറയുന്നു. കൂടുതൽ സമയം ലഭിച്ചിരുന്നെങ്കിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഹാക്കിങ്ങിെൻറ സാധ്യതകൾ വിശദീകരിച്ച് തുടർന്ന് മൂവരും പഠനവും പ്രസിദ്ധീകരിച്ചിരുന്നു. പ്രധാനമായും രണ്ടു സാധ്യതകളാണ് അതിൽ സൂചിപ്പിച്ചിരുന്നത്. ഏതെങ്കിലും പ്രത്യേക സ്ഥാനാർഥിക്ക് അനുകൂലമായി ഫലം അട്ടിമറിക്കുക, വോട്ടുകൾ ചോർത്തുക. ഇതുരണ്ടും കൃത്യമായി എങ്ങനെയാണ് നടപ്പാക്കുന്നതെന്നും പ്രസാദ് വ്യക്തമാക്കി.
യന്ത്രത്തിലെ കൺട്രോൾ യൂനിറ്റിൽ യഥാർഥ ഡിസ്പ്ലേ ബോർഡിന് പകരം വ്യാജമായി മറ്റൊരു ഡിസ്പ്ലേ ബോർഡ് സംവിധാനിച്ചാണ് ആദ്യ രീതിയിൽ തട്ടിപ്പ് നടത്തുക. വോെട്ടണ്ണുേമ്പാൾ ഇൗ സ്ഥാനാർഥിക്ക് അനുകൂലമായി ഫലം മാറ്റാൻ ഇതുവഴി സാധിക്കും. തെരഞ്ഞെടുപ്പിന് മാസങ്ങളോ വർഷങ്ങളോ മുമ്പ് തന്നെ ഇൗ രീതിയിൽ തിരിമറി നടത്താനാകുമത്രേ. അട്ടിമറി നടത്തുന്ന വിദഗ്ധന് ഏത് സ്ഥാനാർഥിയെ സഹായിക്കണം, ആരെ തോൽപിക്കണം എന്നൊക്കെ പിന്നീട് തീരുമാനിക്കാനാകും. ഭൂരിപക്ഷം പോലും ഇതുവഴി മുൻകൂട്ടി സെറ്റ് ചെയ്യാനാകും.
മെഷീനുള്ളിൽ വൈറസ് കടത്തിവിട്ട് അതിെൻറ പ്രവർത്തനം തകർത്താണ് വോട്ടുകൾ ചോർത്തുന്ന രീതി. പോളിങ് തുടങ്ങുന്ന സമയം മുതൽ വോെട്ടണ്ണല്ലിനുമുമ്പ് വരെ പരസഹായത്തോടെ ഇൗ നീക്കം വിജയകരമായി നടപ്പാക്കാനാകുമെന്നും പ്രസാദിെൻറ പഠനത്തിൽ പറയുന്നു. എം -2 എന്ന് അറിയപ്പെടുന്ന രണ്ടാം തലമുറ മെഷീനിലായിരുന്നു ഇവരുടെ പരീക്ഷണം. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്നത് എം - 3 ആണ്. പരസ്യപരീക്ഷണത്തിന് പിന്നാലെ പ്രസാദിനെതിരെ കേസെടുത്ത പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മുംബൈയിലെ കസ്റ്റംസ് ഹൗസിൽ സൂക്ഷിച്ച വോട്ട് മെഷീനിൽനിന്നാണ് പ്രസാദ് ഉപയോഗിച്ച യഥാർഥ മെഷീൻ മോഷ്ടിക്കപ്പെട്ടതെന്നും പൊലീസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.