റെയിൽവേ ബോർഡ് ചെയർമാനുമായും ഡി.ആർ.എമ്മുമായും കൂടിക്കാഴ്ച നടത്തി ഹാരിസ് ബീരാൻ എം.പി
text_fieldsന്യൂഡൽഹി: റെയിൽവേ ബോർഡ് ചെയർമാനുമായും സതേൺ റയിൽവെ തിരുവനതപുരം ഡി.ആർ.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാൻ എം.പി. നഞ്ചൻകോട്ടെ മുന്നൂറ് ഏക്കർ ഭൂമി എല്ലാ കാലത്തും ചർച്ചയിൽ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളിൽ തുടർന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തിൽ റയിൽവെ വികസനം ഉറപ്പ് വരുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
അടുത്തിടെ നിയമിതനായ റെയിൽവെ ബോർഡ് ചെയർമാൻ സതീഷ് കുമാറുമായി റയിൽ ഭവനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങൾ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയിൽവെ സ്റ്റേഷൻ, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി -മൈസൂർ പാത, ചെങ്ങന്നൂർ - പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയിൽവെ പാതകളും, തിരൂർ അടക്കം മലബാറിലെ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേ ബോർഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.
എം.പി ചെയർമാന് നിവേദനം സമർപ്പിച്ചു. പ്രശ്ന പരിഹാരത്തിന് സതേൺ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷണൽ റയിൽവെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയർമാൻ ഉറപ്പ് നൽകി.
പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാൻ, തിരുവനന്തപുരം ഡി.ആർ.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയിൽവേ വികസനത്തിന് കൂടെനിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.