ഹരിയാനയും പഞ്ചാബും ശാന്തം, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നു
text_fieldsചണ്ഡിഗഢ്: ബലാത്സംഗക്കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട ആൾദൈവം ഗുർമീത് റാം റഹീം സിങ് ജയിലിൽ കഴിയവെ, ഹരിയാനയിലും പഞ്ചാബിലും സ്ഥിതിഗതികൾ രണ്ടാം ദിവസവും ശാന്തം. സുരക്ഷസേന ഇരുസംസ്ഥാനങ്ങളിലും ജാഗ്രത തുടരുകയാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറന്നു. കടകേമ്പാളങ്ങൾ സാധാരണനിലയിലായി. സംഘർഷം നടന്ന ഒട്ടുമിക്ക സ്ഥലങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചുവരുകയാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഗുർമീതിനെ പാർപ്പിച്ച റോത്തകിലെ സുനാരിയ ജയിലിനുചുറ്റും കനത്തകാവൽ തുടരുകയാണ്. ദേര സച്ചാ സൗദ ആസ്ഥാനമായ സിർസയിലേക്കുള്ള പാതയിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സിർസ സാധാരണനിലയിലേക്ക് തിരിച്ചു വരുകയാണ്. സൈനികരും അർധൈസനികവിഭാഗങ്ങളും നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് സിർസ ഡെ. കമീഷണർ പ്രഭ്ജ്യോത് സിങ് അറിയിച്ചു. ദേര സച്ചാ സൗദ ആസ്ഥാനത്തുനിന്നുള്ള 650 പേരെ സിർസ ജില്ല അധികൃതർ അവരുടെ നാട്ടിലേക്കയച്ചു. 18 പെൺകുട്ടികളെ നിയമനടപടികൾക്കുശേഷം ദേരയിൽ നിന്ന് മോചിപ്പിച്ചതായി പൊലീസ് പറഞ്ഞു.
സ്ഥിതിഗതികൾ നേരിടുന്നതിൽ വിജയിച്ചതായും പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഡൽഹിയിൽ പറഞ്ഞു. പ്രതിപക്ഷത്തിെൻറ രാജി ആവശ്യം അദ്ദേഹം തള്ളി. ബി.െജ.പി പ്രസിഡൻറ് അമിത് ഷായെ സന്ദർശിച്ചശേഷം വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദറിപ്പോർട്ട് പാർട്ടി അധ്യക്ഷന് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നേതൃമാറ്റത്തിെൻറ ആവശ്യമില്ലെന്നും സമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ എല്ലാം ചെയ്തിട്ടുെണ്ടന്നും ഖട്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.