രാഹുലിെൻറ റാലിക്ക് ഉപാധിവെച്ച് ബി.ജെ.പി സർക്കാർ; തടയാൻ വെല്ലുവിളിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൃഷിരക്ഷ റാലി ഹരിയാനയിൽ പ്രവേശിക്കുന്നതിന് ഉപാധിവെച്ച് സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ. തടയാൻ വെല്ലുവിളിച്ച് കോൺഗ്രസ്. പഞ്ചാബിൽ മൂന്നു ദിവസത്തെ റാലിക്കു ശേഷം ചൊവ്വാഴ്ച ഹരിയാനയിലേക്ക് പ്രവേശിക്കാനാണ് രാഹുൽ പരിപാടി തയാറാക്കിയിട്ടുള്ളത്. ചൊവ്വയും ബുധനുമായി ഹരിയാനയിലെ കരുക്ഷേത്ര, കർണാൾ എന്നിവിടങ്ങളിൽ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് സംസ്ഥാന സർക്കാറിെൻറ ഉപാധി.
രാഹുൽ വരുന്നതിൽ വിരോധമില്ലെന്നും ഒപ്പം കുറച്ച് ആളുകളാവാമെന്നും വലിയ ജനക്കൂട്ടവുമായി ഹരിയാനയിലേക്ക് വരേണ്ടെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. ആളെ ഇറക്കുമതി ചെയ്യാൻ പറ്റില്ല. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നും ഖട്ടർ പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിക്കാനും ആളുകളോട് സംസാരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. രാഹുൽ ഹരിയാന അതിർത്തിയിൽ എത്തുേമ്പാൾ അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തകരും കർഷകരും സ്വീകരിക്കും. അതിൽ മാറ്റമില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർസിങ്ങിനൊപ്പം നടത്തുന്ന റാലിയിൽ തിങ്കളാഴ്ചയും രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാർഷിക നിയമപരിഷ്ക്കരണത്തെയും വിമർശിച്ചു. രാഹുൽ നടത്തുന്ന ട്രാക്ടർ റാലിയെ ബി.ജെ.പി പരിഹസിച്ചു. ട്രാക്ടറിൽ കുഷനിട്ട സീറ്റിൽ ഇരിക്കുന്ന വി.ഐ.പി കിസാനാണ് രാഹുലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.