കർഷക രോഷത്തിെൻറ ചൂടറിഞ്ഞ് ഹരിയാന ബി.ജെ.പി എം.പി
text_fieldsകുരുക്ഷേത്ര: പ്രതിഷേധസമരത്തിലുള്ള കർഷകർ ഹരിയാനയിലെ ബി.ജെ.പി എം.പിയെ തടയുകയും കാറിെൻറ ഗ്ലാസ് തകർക്കുകയും ചെയ്തു. കുരുക്ഷേത്ര എം.പി നയാബ് സിങ് സെയ്നി ആണ് കർഷകരോഷത്തിനിരയായത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനനായക് ജനതാപാർട്ടി എം.എൽ.എ രാം കരൺ കാലയുടെ വീടിന് മുന്നിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിക്കവെ തൊട്ടടുത്തുള്ള ബി.ജെ.പി പ്രവർത്തകെൻറ വീട്ടിലേക്ക് എം.പി വരുന്നുവെന്ന വിവരം അറിഞ്ഞു. വീടിനുപുറത്ത് കർഷകർ തടിച്ചുകൂടി. ആ സമയത്ത് സെയ്നി വീട്ടിനുള്ളിൽ ചായ കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവിടെനിന്ന് കടക്കാൻ ശ്രമിക്കവെ അമ്പതോളം വരുന്ന കർഷകർ തടയുകയും ചിലർ വാഹനത്തിന് മുകളിൽ കയറി കല്ലും വടിയുമുപയോഗിച്ച് ഗ്ലാസ് തകർക്കുകയുമായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് എം.പിയെ പുറത്തെത്തിച്ചത്. ഹരിയാനയിലെ ബി.ജെ.പി സഖ്യ സർക്കാറിലെ നേതാക്കൾക്കെതിരെ കടുത്ത രോഷവും പ്രതിഷേധവുമാണ് കർഷകരിൽനിന്നുയരുന്നത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരെ റോഹ്തകിൽ ശനിയാഴ്ച വൻ പ്രതിഷേധം അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.