Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുർമീതി​െൻറ ബാഗ്​...

ഗുർമീതി​െൻറ ബാഗ്​ ചുമന്നു; ഹരിയാന ഡെപ്യൂട്ടി എ.ജിയെ പുറത്താക്കി

text_fields
bookmark_border
ഗുർമീതി​െൻറ ബാഗ്​ ചുമന്നു; ഹരിയാന ഡെപ്യൂട്ടി എ.ജിയെ പുറത്താക്കി
cancel

ഛണ്ഡിഗഢ്​: ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട വിവാദ ആൾദൈവം ഗുർമീത്​ റാം റഹിമി​​​​െൻറ ബാഗ്​ ചുമന്നതിന്​ ഹരിയാന ഡെപ്യൂട്ടി അറ്റോർണി ജനറിലിനെ പുറത്താക്കി. ഡെപ്യൂട്ടി എ.ജി ഗുരുദാസ്​ സിങ്ങിനെയാണ്​ പുറത്താക്കിയത്​. ഹരിയാന അറ്റോർണി ജനറൽ ബാൽദേവ്​ മഹാജനാണ്​ ഡെപ്യൂട്ടി  എ.ജിയെ പുറത്താക്കിയ വിവരം അറിയിച്ചത്​.

വെള്ളിയാഴ്​ച ഗുർമീതി​നൊപ്പം ജയിലിലേക്ക്​ പോയ സംഘത്തിൽ ഗുരുദാസ്​ സിങ്ങും ഉണ്ടായിരുന്നു. ഗുരുദാസ്​ ആൾദൈവത്തി​​​െൻറ ബാഗുകൾ ചുമക്കുന്ന വീഡിയോയും പുറത്ത്​ വന്നിരുന്നു. യൂണിഫോമിലായിരിക്കു​േമ്പാഴാണ്​ ഡെപ്യൂട്ടി എ.ജി ബാഗുകൾ ചുമന്നത്.​ ഇതാണ്​ ഇയാളെ പുറത്താക്കുന്നതിലേക്ക്​ നയിച്ച​തെന്നാണ്​ റിപ്പോർട്ടുകൾ. 

വെള്ളിയാഴ്​ചയാണ്​ പഞ്ച്​ഗുലയിലെ സി.ബി.​െഎ പ്രത്യേക കോടതി വിവാദ ആൾദൈവം ഗുർമീത്​ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയത്​. കോടതി വിധിയെ തുടർന്ന്​ ഉത്തരേന്ത്യയിൽ സംഘർഷം ​പൊട്ടിപുറപ്പെട്ടിരുന്നു. ഗുർമീതിനുള്ള ശിക്ഷ തിങ്കളാഴ്​ച കോടതി വിധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hariyanamalayalam newsGurmeet Ram RahimDeputy AGGurudas singSacked
News Summary - Hariyana deputy AG Sacked-India news
Next Story