മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം; ഹരിയാനയിൽ ഇഞ്ചോടിഞ്ച്
text_fieldsന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം മുന് നേറുേമ്പാൾ ഹരിയാനയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
ഹരിയാനയിൽ37 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത് . 32 സീറ്റുകളുമായി കോൺഗ്രസ് പിന്നിലുണ്ട്. 10 സീറ്റുകളുള്ള ജെ.ജെ.പിയാവും ഇവിടെ നിർണായക ശക്തിയാവുക. മറ്റുള്ളവർക്ക് 9 സീറ്റുകളുമുണ്ട്.
മഹാരാഷ്ട്രയിൽ 157 സീറ്റുകളിലാണ് ബി.ജെ.പി-സേന സഖ്യം മുന്നേറുന്നത്. 102 സീറ്റുകളിൽ കോൺഗ്രസ്-എൻ.സി.പി സഖ്യവും ലീഡ് ചെയ്യുന്നുണ്ട്.
സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾക്ക് േകാൺഗ്രസും ബി.ജെ.പിയും ഹരിയാനയിൽ തുടക്കം കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഹരിയാന മുഖ്യമന്ത്രിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ജെ.ജെ.പിയുമായി ചേർന്ന് കോൺഗ്രസും സഖ്യ രൂപീകരണത്തിനുള്ള നീക്കം തുടങ്ങിയതായാണ് വാർത്തകൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.