താൻ പറഞ്ഞത് സർക്കാർ കേട്ടില്ല –മാസിഹ്
text_fieldsചണ്ഡിഗഢ്: ‘‘കഴിഞ്ഞ മൂന്നുവർഷമായി താൻ പറയുന്നത് ഇതു തന്നെയാണ്. എന്നാൽ, തന്നെ കേൾക്കാൻ സർക്കാർ തയാറായില്ല, രാഷ്ട്രീയ കാരണങ്ങളാലാണ് 39 പേരുടെ മരണം ഇത്രയുംനാൾ സർക്കാർ മറച്ചുവെച്ചത്’’ -പറയുന്നത് ഹർജിത് മാസിഹ്. 2015ൽ ഇറാഖിൽ െഎ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയ 40 പേരിൽ രക്ഷപ്പെട്ട ഒരേയൊരാൾ. അന്ന് തട്ടിക്കൊണ്ടുപോയവരിൽ 39 ഇന്ത്യൻ തൊഴിലാളികളും കൊല്ലപ്പെട്ടുവെന്നും ഇവരുടെ മൃതദേഹം കണ്ടെടുത്തുവെന്നും പാർലമെൻറിൽ മന്ത്രി സുഷമ സ്വരാജ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മാസിഹിെൻറ പ്രതികരണം.
'39പേരും തെൻറ കൺമുന്നിലാണ് കൊല്ലപ്പെട്ടതെന്ന് മാസിഹ് പറയുന്നു. 2014 മുതൽ ഇറാഖിലെ ഫാക്ടറിയിൽ ജോലിചെയ്തിരുന്നവരാണ് അവർ. 2015 ജൂൺ 15നാണ് തങ്ങളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുറച്ചുദിവസം തടവിൽവെച്ചു. പിന്നീട്, ഒരു മലമുകളിൽ കൊണ്ടുപോയി പുറം തിരിച്ചു നിർത്തി പിന്നിൽനിന്ന് ഒാരോരുത്തരെയായി വെടിയുതിർക്കുകയായിരുന്നു. വലതുകാലിൽ വെടിയേറ്റ താൻ നിലത്ത് ബോധരഹിതനായി വീണു. പിന്നീട് ബോധം വന്നപ്പോൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നോടൊപ്പമുണ്ടായിരുന്നവർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞതിെൻറ പേരിൽ ഇവരുടെ ബന്ധുക്കൾ മാസിഹിനെതിരെ പരാതി നൽകുകയും തുടർന്ന് പൊലീസ് മാസിഹിനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഇപ്പോൾ ജാമ്യത്തിലുള്ള മാസിഹ് മന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് തനിക്കെതിരായ കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. 39 പേരും കൊല്ലപ്പെട്ടുവെന്ന് സർക്കാറിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് മാസിഹ് വ്യക്തമാക്കുന്നു. തന്നെ കസ്റ്റഡിയിൽവെച്ചപ്പോൾ ഇക്കാര്യം സർക്കാറിനെ അറിയിച്ചിരുന്നു. കൂലിവേലക്കാരനായ മാസിഹ് പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശിയാണ്. അതേസമയം, മാസിഹ് പറയുന്നത് നുണയാണെന്ന് പാർലമെൻറിൽ സുഷമ ആരോപിച്ചു. ഇതിന് തെൻറ പക്കൽ തെളിവുണ്ട്. അതേസമയം, മാസിഹിന് ഇറാഖിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞുവെന്നും മറ്റുള്ളവർ കൊല്ലപ്പെടുകയായിരുന്നുവെന്നും സുഷമ വ്യക്തമാക്കി. അതിനിടെ മനുഷ്യക്കടത്തിന് വ്യാജരേഖ ചമച്ച കേസിൽ ഇൗ മാസം മാസിഹ് അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.