കോവിഡ് പരത്തുന്നത് ജനങ്ങളെന്ന് മന്ത്രി; ബി.ജെ.പി റാലിയുടെ വിഡിയോ തെളിവായി നൽകി സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിന് കാരണം ജനങ്ങളുടെ അനാസ്ഥയാണെന്ന കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹർഷ് വർധന്‍റെ പ്രസ്താവനയെ തിരിഞ്ഞ് കൊത്തി ട്വിറ്ററിൽ അദ്ദേഹം പങ്കുവെച്ച് തെരഞ്ഞെടുപ്പ് വിഡിയോകൾ. കൃത്യമായി മാസ്കധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ജനങ്ങൾ തുടരുന്ന അനാസ്ഥയാണ് രോഗവ്യാപനം ഉയരാനുള്ള മുഖ്യകാരണങ്ങളിലൊന്ന് എന്നാണ് മന്ത്രി പറഞ്ഞത്.
There were 1.15 Lakh Covid cases reported in India yesterday. HIGHEST EVER.
— Mohammed Zubair (@zoo_bear) April 7, 2021
Meanwhile, our Union Health Minister & Chairman of @WHO exicutive board, Dr Harsh Vardhan is busy sharing videos of Election rallies. In past 5 days he has shared close to 40 videos/pics of Modi"s rallies pic.twitter.com/L7sDsWmfLq
എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളുടെ വിഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങൾ തിങ്ങിക്കൂടിയത് മന്ത്രി പങ്കുവെച്ച വിഡിയോകളിൽ വ്യക്തമാണ്. ആ വിഡിയോകൾ ചൂണ്ടിക്കാട്ടി ഇവരാണോ കോവിഡ് പരത്തുന്നതെന്നാണ് സോഷ്യൽ മിഡിയ പരിഹസിക്കുന്നത്.
पश्चिम बंगाल में दो मई को जो परिणाम आएंगे उसकी झलक आज तारकेश्वर में PM श्री @narendramodi जी की सभा में देखने को मिली।
— Dr Harsh Vardhan (@drharshvardhan) April 3, 2021
सभा में पहुंची भीड़ का उत्साह जैसे कह रहा था, दीदी हार आपके सामने खड़ी है आप इसे स्वीकार कीजिए। बंगाल के लोगों की आवाज़ सुनिए।#EbarHobeAsolPoriborton pic.twitter.com/NhAzYum7Vq
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.