ഭീതിയൊഴിയാതെ അടൂർ, പന്തളം, തലശ്ശേരി
text_fieldsഅടൂർ/പന്തളം/ തലേശ്ശരി: സംഘ്പരിവാർ ഹർത്താലിനെ തുടർന്ന് സംഘർഷമുണ്ടായ പത്തന ംതിട്ടയിലെ പന്തളം, അടൂർ പ്രദേശങ്ങളും കണ്ണൂരിലെ തലശ്ശേരി മേഖലയും ഭീതിയിൽ. കണ്ണൂ ർ മാതൃകയിൽ ബോംബ് രാഷ്ട്രീയം അരങ്ങേറിയ പന്തളത്തും അടൂരിലും പൊലീസ് ജാഗ്രതയിലാ ണ്. തലശ്ശേരിയിൽ ജനപ്രതിനിധികളുടെയും നേതാക്കളുടെയും വീടുകള്‍ക്കു നേരെയുണ്ടായ ആ ക്രമണത്തെ തുടര്‍ന്ന് കണ്ണൂർ തലശ്ശേരിയിലും പൊലീസ് സുരക്ഷ കർശനമാക്കി.
നിരോധ നാജ്ഞക്കിടെ ശനിയാഴ്ചയും അടൂരിലും ഏനാത്തും കൊടുമണിലും ചെറിയതോതിൽ അക്രമങ്ങൾ ന ടന്നു. ഏനാത്ത് ബി.ജെ.പി പ്രവർത്തകെൻറ വീട് ആക്രമിച്ചു. ജില്ലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ശനിയാഴ്ച അടൂർ ആർ.ഡി.ഒ എം.എ. റഹീം വിളിച്ച യോഗത്തിന് എൽ.ഡി.എഫ് നേതാക്കൾ എത്തിയെങ്കിലും ബി.ജെ.പി ബഹിഷ്കരിച്ചു. കല്ലും കുറുവടിയും കഠാരയും വരെയുള്ള ആയുധപ്രയോഗങ്ങൾ മാത്രം കണ്ടുവന്ന ജില്ലയിൽ എതിരാളികളെ തുരത്താൻ പെട്രോൾ-നാടൻ ബോംബുകൾ പ്രയോഗിക്കുന്ന രീതിക്കാണ് അടൂരിൽ തുടക്കംകുറിച്ചത്.
ബുധനാഴ്ച വൈകീട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിേഷധ പ്രകടനത്തിനിടെ സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിന് മുകളിൽനിന്നുണ്ടായ കല്ലേറിൽ പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതോടെ നേതാക്കളുടെ വീടുകൾക്കുനേരെ വ്യാപക ആക്രമണമുണ്ടായി. പന്തളം നഗരസഭ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലായി നിരവധി വീടുകളാണ് തകർക്കപ്പെട്ടത്.
അടൂർ, പന്തളം മേഖലയിൽ സി.പി.എം, സി.പി.ഐ, എസ്.ഡി.പി.ഐ, ബി.ജെ.പി സംഘർഷങ്ങൾ നേരേത്ത അക്രമങ്ങൾക്കിടയാക്കിയിട്ടുണ്ടെങ്കിലും ബോംബ് രംഗത്തെത്തിയിരുന്നില്ല. അടൂരിലെ മൊബൈല്‍ കടയിൽ വെള്ളിയാഴ്ച ബൈക്കിലെത്തിയ രണ്ടുപേര്‍ നാടന്‍ബോംബ് എറിഞ്ഞതിനെ തുടർന്ന് ഏഴുപേര്‍ക്കാണ് പരിക്കേറ്റത്. മാസങ്ങൾക്കു മുമ്പ് പഴകുളത്ത് ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ സംഘർഷമുണ്ടായ സമയത്ത് ഇൗ കടയിലെ ജീവനക്കാരെൻറ വീട്ടിൽനിന്ന് മാരകായുധങ്ങൾ കണ്ടെടുത്തിരുന്നു. സി.പി.എം പഴകുളം ടൗൺ ബ്രാഞ്ച് സെക്രട്ടറി അബ്ദുൽ സലാമിെൻറ കടക്കുനേരെയും വെള്ളിയാഴ്ച ബൈക്കിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞു.
പന്തളം മുടിയൂർക്കോണം, ചേരിക്കൽ, മുട്ടാർ ഭാഗങ്ങളിലായി സി.പി.എം പ്രവർത്തകരുടെ വീടുകൾ തകർക്കപ്പെട്ടു. അക്രമം വ്യാപകമായതോടെ അടൂർ താലൂക്കിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ആശ്വാസമായി.
സംഘര്‍ഷം തുടരുന്ന തലശ്ശേരി മേഖലയും ഭീതിയിലാണ്. സായുധസേന നടത്തിയ മിന്നല്‍ റെയ്ഡില്‍ 27 സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബി.ജെ.പി കേന്ദ്ര കമ്മിറ്റി അംഗം പി.കെ. കൃഷ്ണദാസ്, തലശ്ശേരി നഗരസഭ വൈസ് ചെയര്പേഴ്സൻ നജ്മ ഹാഷിം, മഹിള മോര്‍ച്ച നേതാവ് സ്മിത ജയമോഹന്, ബി.ജെ.പി മണ്ഡലം പ്രസിഡൻറ് എം.പി. സുമേഷ് തുടങ്ങിയവരുടെ വീടുകള്‍ക്ക് പൊലീസ് കാവലേര്‍പ്പെടുത്തി. ശനിയാഴ്ച രാവിലെ തലശ്ശേരി എ.എസ്.പി അരവിന്ദ് സുകുമാറിെൻറ നേതൃത്വത്തിൽ സംഘർഷ പ്രദേശങ്ങളിൽ റൂട്ട്മാർച്ച് നടത്തി. വെള്ളിയാഴ്ച രാത്രിയാണ് തലശ്ശേരിയിൽ സംഘർഷം വ്യാപിച്ചത്. എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ശശി, ബി.ജെ.പി എം.പി വി. മുരളീധരൻ എന്നിവരുടെ വീടുകൾക്ക് ബോംബേറുണ്ടായിരുന്നു. വൈകീട്ട് സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗം വാഴയിൽ ശശി, ആർ.എസ്.എസ് വിഭാഗ് സംഘചാലക് കൊളക്കാട്ട് സി. ചന്ദ്രശേഖരൻ എന്നിവരുടെ വീടുകൾക്കു നേരെയും ആക്രമണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.