ഹരിയാനയിൽ മതിൽ ഇടിഞ്ഞുവീണ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിയുടെ നില ഗുരുതരം
text_fieldsചണ്ഡിഗഢ്: ഇഷ്ടിക ചൂളയിലെ മതിൽ തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഹരിയാനയിലെ ഹിസാറിലായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.
നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9), നന്ദിനി (5), വിവേക് (9) എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചത്. ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലിക്കെത്തിയ മാതാപിതാക്കളോടൊപ്പം വന്നതായിരുന്നു കുട്ടികൾ. രാത്രി നിർമാണ ജോലികൾ നടന്നുകൊണ്ടിരിക്കെ കുട്ടികൾ ചൂളയുടെ പുകക്കുഴലിനടുത്തുള്ള മതിലിനു താഴെ കിടന്നുറങ്ങുമ്പോഴാണ് അപകടമുണ്ടായത്.
സൂരജും നന്ദിനിയും വിവേകും അപകട സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് പോകുന്ന വഴി യാത്രാമധ്യേയാണ് നിഷ മരിച്ചത്. അഞ്ച് വയസുകാരിയായ ഗൗരിയെ ഗുരുതര പരിക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
മരണപ്പെട്ട കുട്ടികളുടെ പോസ്റ്റ്‌മോർട്ടം ഹിസാർ ആശുപത്രിയിൽ നടക്കും.അതേസമയം സംഭവത്തിൽ ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.