ഹരിയാനയിൽ ഇന്ന് വോട്ടെടുപ്പ്
text_fieldsചണ്ഡിഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 2.03 കോടി വോട്ടർമാർ ശനിയാഴ്ച വിധിയെഴുതും. 20,632 ബൂത്തുകളിൽ രാവിലെ ഏഴിന് വോട്ടെണ്ണൽ ആരംഭിക്കും. 90 അംഗ നിയമസഭയിലേക്ക് 101 വനിതകൾ ഉൾപ്പെടെ 1031 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 464 പേർ സ്വതന്ത്രരാണ്.
വോട്ടർമാരിൽ 5.25 ലക്ഷം പേർ 18നും 19നും ഇടയിൽ പ്രായമുള്ളവരാണെന്ന് ഹരിയാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പങ്കജ് അഗർവാൾ പറഞ്ഞു. 2.31 ലക്ഷം വോട്ടർമാർ 85 വയസ്സിന് മുകളിലുള്ളവരാണ്.
ഹാട്രിക് വിജയമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ജനവിധി തേടുന്നത്. ഏറെക്കാലം അധികാരത്തിന് പുറത്തുനിന്ന കോൺഗ്രസ് തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. ആം ആദ്മി പാർട്ടി, ഐ.എൻ.എൽ.ഡി-ബി.എസ്.പി സഖ്യം, ജനനായക് ജനത പാർട്ടി, ആസാദ് സമാജ് പാർട്ടി എന്നിവയും മത്സരരംഗത്തുണ്ട്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.