Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right12കാരിയെ...

12കാരിയെ ഉപദ്രവിക്കുന്നത്​ തടയാൻ ശ്രമിച്ച ബോക്​സറെ കുത്തിക്കൊന്നു

text_fields
bookmark_border
stabbed to death
cancel
camera_alt

representational image

ചണ്ഡിഗഡ്​: 12 വയസുകാരിയെ ഉപ​ദ്രവിക്കാൻ ശ്രമിച്ച യുവാവിനെ തടയാൻ ശ്രമിച്ചതിന്​ 24കാരനെ കുത്തിക്കൊന്നു. ഹരിയാനയിയെ റോത്തക്കിലെ റസിഡൻഷ്യൽ കോളനിയിലാണ്​ സംഭവം.

ബോക്​സറായ കാമേഷാണ്​ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്​. മരിച്ച കാമേഷ്​ മുമ്പ്​ മോഡലിങ്അ​, അഭിനയ രംഗത്തുമുണ്ടായിരുന്നു.

തേജ്​ കോളനിയിലെ ബന്ധുവിനെ സന്ദർശിക്കാൻ പോകുകയായിരുന്നു കാമേഷ്​. ഇതിനിടെ യുവാവ്​ പെൺകുട്ടിയെ ഉപദ്രവിക്കുന്നത്​ ശ്രദ്ധയിൽ പെട്ട കാമേഷ്​ താക്കീത്​ ചെയ്​തു. തൊട്ടുപിന്നാലെ പ്രതി കത്തിയെടുത്ത്​ കുത്തുകയായിരുന്നു.

'കത്തിയെടുത്ത പ്രതി കാമേഷിനെ നിരവധി തവണ കുത്തുകയായിരുന്നു. റോത്തക്കിലെ പി.ജി.ഐ.എം.എസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു' -റോത്തക്ക്​ ഡി.എസ്​.പി ഖോരഗ്​പാൽ പറഞ്ഞു. പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaCrime NewsBoxer
News Summary - Haryana Boxer Stabbed To Death For Opposing Harassment on minor Girl
Next Story