ഉത്തരവാദിത്തം ഹരിയാനക്കെന്ന് അമരീന്ദർ; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് ഖട്ടർ
text_fieldsചണ്ഡിഗഢ്: അക്രമം പടരുന്നതിെൻറ ഉത്തരവാദിത്തം ഹരിയാന സർക്കാറിനാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആരോപിച്ചു. എന്നാൽ, അക്രമത്തിന് പിന്നിൽ സാമൂഹിക വിരുദ്ധ ഘടകങ്ങളാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. അക്രമം വ്യാപകമായി പശ്ചാത്തലത്തിലാണ് ഇരുവരും പ്രസ്താവനകളുമായി രംഗത്തുവന്നത്.
പഞ്ചാബിൽനിന്നുള്ള ട്രെയിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹരിയാനയിൽ ആക്രമിക്കപ്പെടുകയാണെന്ന് അമരീന്ദർ ആരോപിച്ചു. ഹരിയാന സർക്കാറിെൻറ നിരുത്തരവാദ സമീപനത്തിെൻറ ഉദാഹരണമാണ് ഇപ്പോൾ കാണുന്നത്. പഞ്ചാബിനെ കുറ്റപ്പെടുത്തുന്നതുവഴി സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഹരിയാനയിലെ ബി.ജെ.പി സർക്കാറിെൻറ പരാജയത്തെ മറക്കാൻ അവർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അക്രമം വ്യാപിക്കുന്നതിന് പിന്നിൽ സാമൂഹികവിരുദ്ധരാണെന്നും തടയാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു. ഒരുപാട് അനുയായികളുള്ള ആളാണ് ഗുർമീത് റാം. സംസ്ഥാനത്തുടനീളം പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഖട്ടർ സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.