വാഗ്ദാനങ്ങൾ വാരിക്കോരി കോൺഗ്രസിെൻറ ‘സങ്കൽപ് പത്ര’
text_fieldsന്യൂഡല്‍ഹി: സ്ത്രീകൾക്ക് സർക്കാർ, സ്വകാര്യ മേഖലയിൽ 33 ശതമാനം തൊഴിൽ സംവരണമടക്കം വൻ വാഗ്ദാനങ്ങളുമായി ഹരിയാനയിൽ കോൺഗ്രസ് പ്രകടന പത്രിക. സംസ്ഥാനത്തിെൻറ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സംസ്ഥാന അധ്യക്ഷ കുമാരി ശെൽജ തുടങ്ങിയവർ ചേർന്നാണ് െവള്ളിയാഴ്ച ‘സങ്കൽപ് പത്ര’ പുറത്തിറക്കിയത്. സ്ത്രീകൾക്ക് സംവരണത്തിന് പുറമേ സർക്കാർ ബസുകളിൽ സൗജന്യ യാത്രയും തേദ്ദശ തെരെഞ്ഞടുപ്പുകളിൽ 50 ശതമാനം സംവരണവും ഏർപ്പെടുത്തുമെന്ന് പ്രകടനപത്രിക പറയുന്നു.
കാർഷിക കടങ്ങൾ ഏഴുതിത്തള്ളൽ, പട്ടികജാതി വിദ്യാർഥികള്‍ക്ക് 12,000 രൂപ വാര്‍ഷിക സ്കോളര്‍ഷിപ്, ദരിദ്രർക്ക് സൗജന്യ ചികിത്സ, മയക്കുമരുന്ന് സംഘങ്ങളെ ഇല്ലായ്മ ചെയ്യാൻ പ്രത്യേക ദൗത്യസംഘം എന്നിവയും പ്രകടന പത്രികയിലുണ്ട്. സ്ത്രീകൾക്ക് മുൻഗണന നൽകിയിട്ടുള്ളതാണ് പ്രകടന പത്രികയെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസ് നിയമസഭ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡ, പ്രകടന പത്രിക കമ്മിറ്റി അധ്യക്ഷ കിരൺ ചൗധരി തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു. 90 സീറ്റുള്ള സംസ്ഥാനത്ത് ഒക്ടോബർ 21നാണ് തെരഞ്ഞെടുപ്പ്. 2014ൽ 47 സീറ്റ് നേടിയാണ് കോൺഗ്രസ് കുത്തകയായ സംസ്ഥാനം ബി.ജെ.പി പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.