പശുക്കളെ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് ഖട്ടർ
text_fieldsചണ്ഡിഗഢ്: പശുക്കളെ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഉടൻ പ്രാബല്യത്തിൽ െകാണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. നിലവിൽ ഗോക്കളെ സംരക്ഷിക്കുന്നതിനായി ‘ഗോവൻശ് സൻസ്കരൺ ആൻഡ് ഗോസാവർധൻ’ എന്നീ പേരിൽ സംസ്ഥാനത്ത് നിയമം ഉണ്ടെന്നും ഇതനുസരിച്ച് സർക്കാർ കന്നുകാലികളെ ഗോശാലകളിലേക്ക് മാറ്റുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു.
എന്നാൽ, സർക്കാർ മാത്രം ഇവയെ സംരക്ഷിക്കുക എന്നത് അത്ര എളുപ്പമല്ല. വീടുകളിൽ വളർത്തുന്ന പശുക്കളെ ഒരു സാഹചര്യത്തിലും പുറത്ത് ഉപേക്ഷിക്കാൻ ഇടവരുത്തരുതെന്നും അങ്ങെന ചെയ്താൽ 5000 രൂപ വരെ പിഴ ഇൗടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2015ൽ പാസാക്കിയ നിയമം അനുസരിച്ച് പശുക്കളെ കൊല്ലുന്നതിന് സംസ്ഥാനത്ത് പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ മൂന്നു മുതൽ 10 വർഷം വരെ കഠിനതടവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.