പഞ്ചാബിലും ഹരിയാനയിലും കർഷക പ്രതിഷേധം; സംഘർഷം
text_fieldsന്യൂഡൽഹി: കർഷക സമരത്തിനിടെ ഹരിയാനയിലെ കർണാലിലും പഞ്ചാബിലെ ജലന്ധറിലും സംഘർഷം. കർണാലിൽ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പഞ്ചാബിൽ കർഷകരും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടുകയും ചെയ്തു.
കാർഷിക നിയമങ്ങളെ അനുകൂലിച്ചുള്ള മഹാപഞ്ചായത്തുകൾ രാജ്യത്താകമാനം നടത്താൻ ബി.ജെ.പി തീരുമാനിച്ചിരുന്നു. ഇതിൻെറ ഭാഗമായി പഞ്ചാബിലും ഹരിയാനയിലും വിവിധ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ കർണാലിലെ കേംല ഗ്രാമത്തിൽ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിലാണ് സംഘർഷമുണ്ടായത്.
മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അടക്കം പങ്കെടുക്കേണ്ട കനത്ത പൊലീസ് സുരക്ഷയുള്ള ഇവിടുത്തെ പരിപാടിയിലേക്ക് പ്രതിഷേധവുമായി കർഷകർ എത്തുകയായിരുന്നു. വേദി തകർക്കുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തിവീശി. പൊലീസുമായുള്ള ഏറ്റുമുട്ടിലിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.