ഹരിയാനയിൽ വനിത െഎ.എ.എസ് ഒാഫീസറെ മേലുദ്യോഗസ്ഥൻ ൈലംഗികമായി അപമാനിച്ചതായി പരാതി
text_fieldsചണ്ഡിഗഢ്: മേലുദ്യോഗസ്ഥൻ തന്നെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചതായി ഹരിയാന കേഡറിലെ വനിത െഎ.എ.എസ് ഒാഫീസറുടെ പരാതി. തെൻറ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് 28കാരിയായ യുവതി ഇക്കാര്യം വെളിെപ്പടുത്തിയിരിക്കുന്നത്.
മേലുദ്യോഗസ്ഥെൻറ ചില തീരുമാനങ്ങളോട് ഒൗദ്യോഗിക ഫയലിൽ എതിർപ്പ് രേഖപ്പെടുത്തിയതാണ് തന്നോട് ഇത്തരത്തിൽ പെരുമാറാൻ കാരണമെന്നും വനിത ഒാഫീസർ ആരോപിക്കുന്നു. തന്നോട് ഒാഫീസിൽ രാത്രി എട്ടു മണി വരെ നൽക്കാൻ നിർബന്ധിക്കാറുണ്ടായിരുന്നു. മെയ്31ന് തന്നെ മുറിയിലേക്ക് വിളിപ്പിക്കുകയും മറ്റാരെയും അകത്തേക്ക് കയറ്റി വിടരുതെന്ന് മറ്റു ജോലിക്കാർക്ക് നിർദ്ദേശം നൽകുകയും െചയ്തു. ഫയലിൽ എതിരഭിപ്രായം രേഖപ്പെടുത്തരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായും നിർദ്ദേശം പാലിച്ചില്ലെങ്കിൽ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിത ഉദ്യോഗസ്ഥ ആരോപിച്ചു.
അസാൻമാർഗിക രീതിയിലുള്ള പെരുമാറ്റമായിരുന്നു അേദ്ദഹത്തിേൻറത്. കഴിഞ്ഞ ജൂൺ ആറിന് തന്നോട് അദ്ദേഹത്തിെൻറ അരികിലേക്ക് ചേർന്നിരിക്കാൻ ആവശ്യപ്പെടുകയും തന്നെ സ്പർശിക്കാൻ ശ്രമിച്ചതായും ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. ചണ്ഡിഗഢ് പൊലീസിലും ബന്ധപ്പെട്ട അധികാരികൾക്കും പരാതി സമർപ്പിച്ചിട്ടുണ്ടെന്നും വനിത ഉദ്യോഗസ്ഥ വ്യക്തമാക്കി.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേലുദ്യോഗസ്ഥൻ പറഞ്ഞു. താൻ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ ഒരുക്കമാണ്. അവരെ ജോലിയെ കുറിച്ചു പഠിപ്പിക്കുകയെന്നത് തെൻറ കടമയാണ്. അവർ ഒൗദ്യോഗിക ഫയലിൽ തെറ്റു വരുത്തിയപ്പോൾ രണ്ടു തവണ താൻ അവരോട് അത് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.