ഹരിയാനയിൽ 65 ശതമാനം പോളിങ്; മഹാരാഷ്ട്രയിൽ 55.31
text_fieldsന്യൂഡൽഹി / മുംബൈ: തിങ്കളാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിൽ തെരെഞ്ഞടുപ്പ് കമീഷൻ പുറത്തുവിട്ട കണക് കുപ്രകാരം 65 ശതമാനം വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്തെ 90 നിയമസഭ മണ്ഡലങ്ങളിലേക്ക് സ്വതന്ത്രരടക്കം 1169 സ്ഥാനാര് ഥികളാണ് ജനവിധി തേടിയത്.
വോെട്ടടുപ്പിനിടെ നൂഹിൽ ബി.ജെ.പി - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കല്ലേറ് നടന്നു . അക്രമത്തിൽ ഒരു സ്ത്രീക്ക് സാരമായ പരിക്കേറ്റു. ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന മേവാത്ത് മേഖല ഉൾപ്പെട്ട ജില്ലയാണ് നൂഹ്.
മഹാരാഷ്ട്രയില്‍ 55.31 ശതമാനം പോളിങ് രേഖപ്പെടുത്തി. 4.28 കോടി സ്ത്രീകളുൾപ്പെടെ 8.98 കോടിയാണ് ആകെ വോട്ടർമാർ. ബി.ജെ.പി തൂത്തുവാരിയ 2014ല്‍ 63.08 ശതമാനവും 2009ല്‍ 59.50 ശതമാനവുമായിരുന്നു പോളിങ്. മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് മത്സരിച്ച നാഗ്പുർ സൗത്ത് വെസ്റ്റിൽ 47.75 ശതമാനം വോട്ട് ചെയ്തു.
അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യറായ്, ഷാറുഖ് ഖാന്‍, ഗൗരി ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, പഞ്ചാബ് എം.പി സണ്ണി ഡിയോള്‍, ശബാന ആസ്മി, ഗാനരചയിതാക്കളായ ജാവേദ് അക്തര്‍, ഗുല്‍സാര്‍, മുന്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍കര്‍ തുടങ്ങിയ സിനിമ, കായിക താരങ്ങളും മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, പ്രകാശ് ജാവ്ദേക്കര്‍, നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുന്‍ മുഖ്യമന്ത്രിമാരായ സുഷീല്‍ കുമാര്‍ ഷിണ്ഡെ, അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, കോണ്‍ഗ്രസ് സഖ്യത്തെ മുന്നില്‍നിന്ന് നയിച്ച എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, അജിത് പവാര്‍, രാജ് താക്കറെ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്തു.
വോട്ടുയന്ത്രത്തില്‍ മഷിയൊഴിച്ച ബി.എസ്.പി നേതാവ് അറസ്റ്റിൽ
മുംബൈ: ബാലറ്റിലേക്ക് തിരിച്ചുവരണം എന്നാവശ്യപ്പെട്ട് താണെയില്‍ വോട്ടുയന്ത്രത്തില്‍ മഷിയൊഴിച്ച ബി.എസ്.പി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമരാവതിയിലെ മോര്‍ഷി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സഖ്യപിന്തുണയില്‍ മത്സരിക്കുന്ന സ്വാഭിമാനിപക്ഷ സ്ഥാനാര്‍ഥി ദേവേന്ദ്ര ഭുയാറിെൻറ വാഹനത്തിനുനേരെ നിറയൊഴിക്കുകയും വാഹനത്തില്‍നിന്ന് പിടിച്ചിറക്കി മർദിക്കുകയും ചെയ്ത ശേഷം കാറിന് തീകൊടുത്തു. ബൈക്കുകളില്‍ മുഖംമൂടി അണിെഞ്ഞത്തിയവരാണ് ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.