'ലവ് ജിഹാദ്', ഹരിയാനയും നിയമ നിർമാണത്തിന്, മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപവത്കരിച്ചു
text_fieldsചണ്ഡിഗഡ്: 'ലവ് ജിഹാദി'നെതിരെ ഹരിയാനയും നിയമ നിർമാണത്തിന്. നിയമം എഴുതിത്തയ്യാറാക്കാന്‍ മൂന്നംഗ ഡ്രാഫ്റ്റിങ് കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ആഭ്യന്ത്ര സെക്രട്ടറി ടി.എല്‍ സത്യപ്രകാശ്, എ.ഡി.ജി.പി നവദീപ് സിങ് വിര്‍ക്, അഡീഷണല്‍ അഡ്വ. ജനറല്‍ ദീപക് മന്‍ചണ്ട തുടങ്ങിയ മൂന്നു പേരടങ്ങുന്ന ഡ്രാഫ്റ്റിങ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്.
മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന ലൗജിഹാദ് വിരുദ്ധ നിയമങ്ങള്‍ പഠിച്ച ശേഷം അതും നിയമത്തിൽ ചേർത്തുമെന്നും ആഭ്യന്തര മന്ത്രി അനില്‍ വിജി പറഞ്ഞു. ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നടത്തുന്ന മതപരിവർത്തനത്തിനെതിരായ കരട് ഓർഡിനൻസിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.
'ആർക്കും ആരെയും വിവാഹം കഴിക്കാം, ആർക്കും ആരുമായും പ്രണയത്തിലാകാം. എന്നാൽ പ്രണയത്തിൽ കുടുങ്ങി മതം മാറ്റുന്നതിനുള്ള ഗൂഡാലോചനയുണ്ടെങ്കിൽ, ആ ഗൂഡാലോചന അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്. ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും' -അദ്ദേഹം പറഞ്ഞു പറഞ്ഞു.
ലവ് ജിഹാദിനെതിരായ നിയമം സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ടെന്നും ഹിമാചൽ പ്രദേശിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഈ മാസം ആദ്യം വിജ് ഹരിയാന നിയമസഭയിൽ പറഞ്ഞിരുന്നു. കരട് ഓർഡിനൻസിന് അംഗീകാരം നൽകിയ യോഗി സർക്കാരിനെ അടുത്തിടെ അദ്ദേഹം പ്രശംസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.