കുറ്റപത്രം സമർപ്പിക്കുന്നതിനുമുമ്പ് അന്വേഷണം നടത്തുന്നകാര്യം ഡൽഹി പൊലീസ് മറന്നെന്ന് തോന്നുന്നു -ചിദംബരം
text_fieldsഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും മറ്റ് ഉന്നത വ്യക്തിത്വങ്ങൾക്കുമെതിരെ കേസെടുത്ത സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരം. കേസെടുക്കുന്നതിനും കുറ്റപത്രം സമർപ്പിക്കുന്നതിനുമിടയിൽ അന്വേഷണം നടത്തണമെന്നകാര്യം ഡൽഹി പൊലീസ് മറന്നെന്ന് തോന്നുന്നുവെന്ന് ചിദംബരം ട്വിറ്ററിൽ കുറിച്ചു.
നിയമവ്യവസ്ഥയെ 'പരിഹാസപാത്രമാക്കിയതാണോ' ഡൽഹി പൊലീസ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. 'വിവരശേഖരണത്തിനും ചാർജ് ഷീറ്റിനും ഇടയിൽ അന്വേഷണവും സ്ഥിരീകരണവും എന്ന സുപ്രധാന നടപടികളുണ്ടെന്ന് ദില്ലി പോലീസ് മറന്നോ'എന്നായിരുന്നു ചിദംബരത്തിെൻറ ആദ്യ ട്വീറ്റ്.
Delhi Police have brought the criminal justice system to ridicule by naming Mr Sitaram Yechury and many other scholars and activists in a supplementary charge sheet in the Delhi riots case
— P. Chidambaram (@PChidambaram_IN) September 13, 2020
'ദില്ലി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയുടേയും മറ്റ് നിരവധി പ്രമുഖരുടേയും പേരെഴുതി ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ദില്ലി പോലീസ് പരിഹസിച്ചു' എന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു. സാമ്പത്തിക വിദഗ്ദ്ധ ജയതി ഘോഷ്, ദില്ലി യൂനിവേഴ്‌സിറ്റി പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെൻററി സംവിധായകൻ രാഹുൽ റോയ് തുടങ്ങിയവരാണ് പൊലീസ് സ്റ്റേറ്റ്മെൻറിൽ ഉൾപ്പെട്ടത്. എന്നാൽ ഇവരെ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ് ശനിയാഴ്ച വിശദീകരിച്ചിരുന്നു.
'ദില്ലി പോലീസ് കേന്ദ്രത്തിനും ആഭ്യന്തര മന്ത്രാലയത്തിനും കീഴിലാണ്. അവരുടെ നിയമവിരുദ്ധ നടപടികൾ ബിജെപി രാഷ്ട്രീയത്തിെൻറയും നേതൃത്വത്തിെൻറയും നിലപാടുകളുടെ ഫലമാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിയമാനുസൃതവും സമാധാനപരമായ പ്രതിഷേധത്തെ അവർ ഭയപ്പെടുന്നു. പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുകയാണവർ'-സംഭവത്തെകുറിച്ച് യെച്ചൂരി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.