Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനയതന്ത്ര സ്വർണക്കടത്ത്...

നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇ.ഡിക്ക് താൽപര്യം നഷ്ടപ്പെട്ടോ? -സുപ്രീംകോടതി

text_fields
bookmark_border
നയതന്ത്ര സ്വർണക്കടത്ത് കേസിൽ ഇ.ഡിക്ക് താൽപര്യം നഷ്ടപ്പെട്ടോ? -സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ന​യ​ത​ന്ത്ര ബാ​ഗേ​ജി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ന്റെ വി​ചാ​ര​ണ കേ​ര​ള​ത്തി​ൽ​നി​ന്ന് ബെം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റാ​നാ​യി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന് താ​ൽ​പ​ര്യം ന​ഷ്ട​പ്പെ​ട്ടോ​യെ​ന്ന് സു​പ്രീം​കോ​ട​തി വീ​ണ്ടും ആ​രാ​ഞ്ഞു. ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ട​തു​പ്ര​കാ​രം ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ ആ​റാ​ഴ്ച​​ത്തേ​ക്ക് മാ​റ്റി​വെ​ച്ചാ​ണ് ജ​സ്റ്റി​സ് ഋ​ഷി​കേ​ശ് റോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​മ്പൊ​രി​ക്ക​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യം ആ​വ​ർ​ത്തി​ച്ച​ത്.

ഹ​ര​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ച്ച​പ്പോ​ൾ, മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ അ​തേ അ​പേ​ക്ഷ​യു​മാ​യി ഇ.​ഡി അ​ഭി​ഭാ​ഷ​ക​ൻ രം​ഗ​ത്തു​വ​ന്നു. ഇ​തേ ആ​വ​ശ്യം ആ​വ​ർ​ത്തി​ച്ച​പ്പോ​ഴാ​ണ് ഹ​ര​ജി​യി​ൽ ഇ.​ഡി​ക്ക് താ​ൽ​പ​ര്യം ന​ഷ്ട​പ്പെ​ട്ടോ​യെ​ന്ന് ബെ​ഞ്ച് ചോ​ദി​ച്ച​ത്.

വി​ചാ​ര​ണ മാ​റ്റ​ത്തി​നു​ള്ള ഹ​ര​ജി​യി​ൽ ഇ.​ഡി​ക്ക് താ​ൽ​പ​ര്യം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. ഹ​ര​ജി നി​ര​ന്ത​രം നീ​ട്ടി​വെ​പ്പി​ക്കു​ക​യാ​ണെ​ന്ന് സ്വ​പ്ന സു​രേ​ഷി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. ആ​ർ. കൃ​ഷ്ണ​രാ​ജ് വാ​ദി​ച്ച​പ്പോ​ൾ നി​ങ്ങ​ൾ മു​റി​വി​ൽ ഉ​പ്പു തേ​ക്കു​ക​യാ​ണോ എ​ന്ന് ജ​സ്റ്റി​സ് റോ​യ് ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court
News Summary - Has ED lost interest in the diplomatic gold smuggling case? -Supreme Court
Next Story