കെജ്രിവാളിനെതിരെ അവിശ്വാസം പ്രഖ്യാപിച്ച് കുമാർ വിശ്വാസ്
text_fieldsന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിെൻറ അഴിമതിക്കെതിരായ നിലപാടിനെ ചോദ്യം ചെയ്ത് ആംആദ്മി നേതാവ് കുമാർ വിശ്വാസ്. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിേയായിലാണ് കെജ്രിവാളിെൻറ നിലപാടിനെ കുമാർ ചോദ്യം ചെയ്യുന്നത്.അഴിമതി തുടച്ചു നീക്കുമെന്ന് വാഗ്ദാനം നൽകി ഡൽഹിയിൽ സർക്കാർ രൂപീകരിച്ച ശേഷം അഴിമതി ആരോപിക്കപ്പെട്ടവരെ സംരക്ഷിച്ചാൽ നിങ്ങൾ ചോദ്യം ചെയ്യെപ്പടുമെന്ന് ഹിന്ദിയിലുള്ള വിഡിയോയിൽ കുമാർ വ്യക്തമാക്കുന്നു.
നേതാക്കൻമാരെ പ്രീണിപ്പിക്കുന്ന നടപടിെയയും വിഡിയോയിൽ ചോദ്യം ചെയ്യുന്നു. ‘മോദി, മോദി, അരവിന്ദ്,അരവിന്ദ്,രാഹുൽ, രാഹുൽ’ വിളികൾക്കിടയിൽ പ്രധാന പ്രശ്നങ്ങളെല്ലാം നാം മറന്നു പോവുകയാണ്. രജൗരി ഗാർഡൻ ഉപതെരഞ്ഞെടുപ്പിൽ പെെട്ടന്നുണ്ടായ വീഴ്ച, ഉണർന്ന് പ്രവർത്തിക്കേണ്ട പ്രധാന്യമാണ് തെളിയിക്കുന്നതെന്ന് വിഡിയോയിൽ പറയുന്നു. രജൗരി ഗാർഡൻ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കെട്ടിെവച്ച കാശുപോലും നഷ്ടമായിരുന്നു. പാർട്ടിയുടെ ഹർജീത് സിങ്ങിന് 10,243വോട്ടുകളേ നേടാനായുള്ളൂ. ആകെ പോൾ ചെയ്ത വോട്ടിെൻറ ആറിലൊന്ന് മാത്രമാണിത്.
ചിദംബരത്തെ ഷൂവെറിഞ്ഞ ജെർെണെൽ സിങ്ങ് പഞ്ചാബിലേക്ക് പോയതാണ് അവിടുത്തെ വോട്ടർമാരെ പാർട്ടിക്ക് എതിരാക്കിയതെന്നും കുമാർ വിശ്വാസ് ആരോപിക്കുന്നു. ഇത്തരം കാര്യങ്ങളിൽ പാർട്ടി ആത്മാർഥമായി ആത്മപരിശോധന നടത്തണമെന്നും കുമാർ വിശ്വാസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.