ഇന്ത്യയെ നാണംകെടുത്താൻ രാകേഷ് ടികായത്ത് കരാർ എടുത്തിട്ടുണ്ടോ? -ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്തിന്‍റെ യു.എൻ പരാമർശത്തിൽ വിമർശനവുമായി ബി.ജെ.പി നേതാവ്. രാജ്യത്തെ നാണം കെടുത്താൻ ടികായത്ത് കരാർ എടുത്തിട്ടുണ്ടോയെന്ന് ചോദിക്കുകയും വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയുമായിരുന്നു ബി.ജെ.പി കിസാൻ മോർച്ച പ്രസിഡന്‍റ് രാജ്കുമാർ ചഹർ.
ടികായത്ത് വാക്കുകൾ പ്രയോഗിക്കുേമ്പാൾ അതിന്‍റെ പരിണിതഫലം മനസിലാക്കണം. അദ്ദേഹം ഇന്ത്യയെ നാണം കെടുത്താൻ എന്തെങ്കിലും കരാർ ഏറ്റെടുത്തിട്ടുേണ്ടാ? അദ്ദേഹം വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കുകയും അതിന്‍റെ പരിണിത ഫലങ്ങെളക്കുറിച്ച് ചിന്തിക്കുകയും വേണം. പ്രയോഗങ്ങൾക്ക് ശേഷം അദ്ദേഹം അതിൽ വ്യക്തത നൽകും. കർഷക പ്രക്ഷോഭം എന്നുവിളിക്കുന്ന പ്രതിഷേധം ആരംഭിച്ചതിന് ശേഷം, എല്ലാ പ്രസ്താവനകൾക്ക് ശേഷവും അദ്ദേഹം വിശദീകരണം നൽകി. ഇത് എത്രനാൾ തുടരും?' -രാജ്കുമാർ ചോദിച്ചു.
കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ടികായത്ത് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ടികായത്ത് ഉൾപ്പെടെയുള്ളവർ കർഷകരുടെ താൽപര്യ സംരക്ഷണമെന്ന പേരിൽ രാഷ്ട്രീയം കളിക്കുന്നു. കാർഷിക മേഖലയെ ഉയർത്തിെക്കാണ്ടുവരുന്നതിന് സ്വാതന്ത്ര്യസമരത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് കാർഷിക നിയമങ്ങളെന്നും രാജ്കുമാർ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ടികായത്തിന്‍റെ പ്രതികരണമാണ് രാജ്കുമാറിനെ ചൊടിപ്പിച്ചത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷമായ അന്വേഷണ ഏജൻസിയുണ്ടോയെന്നും അല്ലെങ്കിൽ ഇക്കാര്യം യു.എന്നിൽ ഉന്നയിക്കണോ എന്നായിരുന്നു ടികായത്തിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.