സിനിമകളിലെ മറയില്ലാത്ത മുസ്ലിം വിരോധം; ആശങ്കാജനകമെന്ന് നസീറുദ്ദീൻ ഷാ
text_fieldsമുംബൈ: ഇസ്ലാമോഫോബിയ കാലത്ത് സിനിമ അടക്കമുള്ള കലകളിലൂടെ മുസ്ലിംകൾക്കെതിരെ ‘മറയില്ലാത്ത പ്രോപഗണ്ട’ ജനങ്ങളിലെത്തിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് വിഖ്യാത നടൻ നസീറുദ്ദീൻ ഷാ. വിദ്യാസമ്പന്നർക്കിടയിൽപോലും മുസ്ലിം വിദ്വേഷം ഫാഷനായി മാറിയെന്നും ഇത് ഭരിക്കുന്ന പാർട്ടി ബുദ്ധിപൂർവം മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തെയും ജനാധിപത്യത്തെയും കുറിച്ച് പറയുമ്പോഴും സകലതിലും മതം കലർത്തുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ലജ്ജകെട്ട ഇസ്ലാമോഫോബിയയെ തെരഞ്ഞെടുപ്പിൽ വോട്ടിനായി ഉപയോഗിക്കുന്നു. വോട്ടിനായി നേതാക്കൾ മതത്തെ ഉപയോഗിക്കുമ്പോൾ മൗനംപാലിക്കുന്ന ‘നട്ടെല്ലില്ലാത്ത’ തെരഞ്ഞെടുപ്പ് കമീഷൻ ‘അല്ലാഹു അക്ബറിന്റെ’ പേരിൽ മുസ്ലിം നേതാവാണ് വോട്ട് ചോദിച്ചിരുന്നതെങ്കിൽ പൊട്ടിത്തെറിക്കുമായിരുന്നു -ഷാ കുറ്റപ്പെടുത്തി. മുസ്ലിം വിരോധം അതിന്റെ ഉച്ചിയിലാണെങ്കിലും അത് തകരും -അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.